കൊല്ലപ്പെട്ട മല്ലിക  പ്രതി ലിജേഷ്

 

യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി

ഫറോക്ക്: കോടമ്പുഴ പള്ളിമേത്തലിൽ വീട്ടിനുള്ളിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് സ്വദേശി മല്ലികയാണ് (42) കൊല്ലപ്പെട്ടത്. ഭർത്താവ് കോടമ്പുഴ പള്ളിമേത്തൽ ചാത്തൻപറമ്പ് ഇയ്യത്ത് കല്ലിനു സമീപം താമസിക്കുന്ന പുള്ളിതൊടി ലിജേഷിനെ (37) ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ താമസിച്ചുവന്ന പള്ളിമേത്തലിലെ വീട്ടിൽ വ്യാഴാഴ്‌ച രാത്രി 8.45ഓടെയാണ് കൊലപാതകം.

സംഭവം നടക്കുമ്പോൾ ഇവരുടെ രണ്ടു കുഞ്ഞുങ്ങൾ വീട്ടിലുണ്ടായിരുന്നു. ലിജേഷ് തന്നെയാണ് കൊലപാതക വിവരം ഫറോക്ക് പൊലീസിലും നാട്ടുകാരെയും അറിയിച്ചത്. യുവതി സംഭവസ്ഥലത്തുതന്നെ രക്തം വാർന്നു മരിച്ചു. സ്വന്തം മാതാവിനെയും വിവരം അറിയിച്ചതിനെ തുടർന്ന് മാതാവെത്തി കുട്ടികളെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി.

ഇവർ തമ്മിൽ സ്ഥിരമായി വഴക്കുകൂടാറുണ്ടെന്ന് പരിസരവാസികൾ പറഞ്ഞു. ലിജേഷ് ഏഴു വർഷംമുമ്പ് പാലക്കാട്ട് ജോലിക്കു പോയ അവസരത്തിലാണ് മല്ലികയെ പരിചയപ്പെടുന്നത്. പിന്നീട് ലിജേഷിന്റെ അമ്മയുടെ നാടായ ഫറോക്ക് കോടമ്പുഴ പള്ളിമേത്തലിൽ വീടുവെച്ച് താമസിക്കുകയായിരുന്നു.

ഈ ബന്ധത്തിൽ ആറു വയസ്സായ പെൺകുട്ടിയും മൂന്നര വയസ്സുള്ള ആൺകുട്ടിയുമുണ്ട്. ആദ്യത്തെ ബന്ധത്തിൽ മല്ലികക്ക് 18 വയസ്സായ ഒരു ആൺകുട്ടിയുണ്ട്. സംശയവും ഭാര്യ ജോലിക്കു പോകുന്നതിലുള്ള എതിർപ്പുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

യുവാവിനെ ഫറോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം വെള്ളിയാഴ്ച രാവിലെ കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റും. സംഭവം അറിഞ്ഞ് ഡെപ്യൂട്ടി കമീഷണർ കെ.ഇ. ബൈജു, ഫറോക്ക് അസി. കമീഷണർ എ.എം. സിദ്ദീഖ് എന്നിവർ സ്ഥലത്തെത്തി.

Tags:    
News Summary - The man killed his wife by slitting her throat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.