മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയയാൾ തേനീച്ചക്കുത്തേറ്റ് മരിച്ചു

തൃശൂർ: മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ വയോധികൻ തേനീച്ചക്കുത്തേറ്റ് മരിച്ചു. അവണൂർ സ്വദേശി മച്ചിങ്ങൽ മണിയൻ നായർ ആണ് മരിച്ചത്. വെട്ടുകാടിലെ ഒരു വീട്ടിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് കുത്തേറ്റത്. ഉടൻ തൃശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മണിയന്റെ ഭാര്യ ശാരദക്കും മറ്റു ആറുപേർക്കും തേനീച്ചയുടെ കുത്തേറ്റിരുന്നു. ഇവർ‌ തൃശൂർ ജില്ല ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

Tags:    
News Summary - The man who came to attend the posthumous ceremony was stung by bees and died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.