കാണാതായ ബിജു, തോട്ടിൽ തിരച്ചിൽ നടത്തുന്നു

തേങ്ങ പെറുക്കാൻ തോട്ടിലിറങ്ങിയയാൾ ഒഴുക്കിൽ പെട്ട് മരിച്ചു

ഗുരുവായൂർ: തേങ്ങ പെറുക്കാൻ തോട്ടിലിറങ്ങിയയാൾ ഒഴുക്കിൽ പെട്ട് മരിച്ചു. ഇരിങ്ങപ്പുറം മാണിക്കത്ത് പറമ്പിൽ പീച്ചിലി കുഞ്ഞിക്കണ്ടാരുവിന്റെ മകൻ ബിജുവാണ് (46) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെയാണ് വീടിനടുത്തുള്ള ചെമ്മണൂർ തോട്ടിൽ ഒഴുകി വരുന്ന തേങ്ങകൾ പെറുക്കാനിറങ്ങിയത്.

പത്തു വയസുള്ള മകൻ തൃഷ്ണേന്ദിനോട് പറഞ്ഞാണ് തോട്ടിലേക്ക് പോയത്. രാത്രിയായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ഭാര്യ ഗീതു വാർഡ് കൗൺസിലർ വൈഷ്ണവ് പി. പ്രദീപിനോട് വിവരം പറയുകയായിരുന്നു. പൊലീസും അഗ്നിരക്ഷ സേനയും എത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തോട്ടിൽ ശക്തമായ ഒഴുക്കും ഉണ്ടായിരുന്നു. തെരച്ചിൽ രാവിലെ പുനരാരംഭിച്ചിരുന്നു. ശനിയാഴ്ച രാവിലെ പത്തോടെ ചൊവ്വല്ലൂർപടി പാലത്തിന് സമീപം മൃതദേഹം ഒഴുകിവരുന്നത് കണ്ട് നാട്ടുകാർ കരക്കെത്തിക്കുകയായിരുന്നു. ഭാര്യ: ഗീതു. മക്കൾ: തൃഷ്ണ, തേജസ്, തൃഷ്ണേന്ദ്.


Tags:    
News Summary - The man who went to the creek to collect coconuts is missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.