പൈപ്പിടാനായി കുഴിച്ച മണ്ണാംമ്മൂല - ശാസ്തമംഗലം റോഡ് കുളമായി

തിരുവനന്തപുരം: പൈപ്പിടാനായി കുഴിച്ച മണ്ണാംമ്മൂല - ശാസ്തമംഗലം റോഡ് കുളമായി. മണ്ണാംമ്മൂലയില്‍ നിന്ന് ഇടക്കുളം വഴി ശാസ്തമംഗലത്തേക്കുള്ള റോഡാണ് രണ്ടു വര്‍ഷത്തോളമായി കുളമായി കിടക്കുന്നത്. ഈ റോഡിലൂടെ വണ്ടി ഓടിക്കുക ദുഷ്കരമാണ്. ദുരിതത്തിലായിട്ടും കോര്‍പറേഷന്‍ റോഡ് നന്നാക്കുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. ജല അതോറിയുടെ പണികള്‍ തീരാത്തതാണ് ദുരിതം നീളാന്‍ കാരണമെന്നാണ് കോര്‍പറേഷന്‍റെ വാദം.

മഴയത്ത് ടാറും മണ്ണുമെല്ലാം ഒലിച്ചുപോയതോടെ നടന്നുപോകാന്‍ പോലും പ്രയാസം. ഇരുചക്ര വാഹന യാത്രക്കാര്‍ ഏറെ ഉപയോഗിക്കുന്ന എളുപ്പവഴി കൂടിയായതിനാല്‍ ഇടക്കിടെ അപകടവും ഉണ്ടായി.

Tags:    
News Summary - The Mannammula-Sastamangalam road, which was dug up to lay pipes, turned into a pond

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.