സുൽത്താൻ ബത്തേരി: കര്‍ണാടക ബന്ദിപ്പൂര്‍ കടുവാസങ്കേതത്തില്‍ ബസിന് നേരെ പാഞ്ഞടുത്ത് ആന. കോഴിക്കോട്-മൈസൂരു ദേശീയപാതയില്‍ മൂലഹള്ള ചെക്ക്‌പോസ്റ്റിന് സമീപത്തുവെച്ചാണ് കര്‍ണാടക വനംവകുപ്പിന്റെ ആന ബസിനുനേരെ പാഞ്ഞടുത്തത്.
ബസിന് സമീപമെത്തി ഡ്രൈവറുടെ കാബിനിലേക്ക് തുമ്പിക്കൈ നീട്ടുന്ന ആനയുടെ ദൃശ്യങ്ങൾ പുറത്തുവന്നു. ഗുണ്ടല്‍പേട്ടില്‍നിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് വന്ന കര്‍ണാടക സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസിനു നേരെയാണ് ആന എത്തിയത്. മൂലഹള്ളി ചെക്ക്‌പോസ്റ്റില്‍നിന്ന് രണ്ടു കിലോമീറ്റര്‍ അപ്പുറത്തായിരുന്നു സംഭവം. കാട്ടാനയെന്നാണ് യാത്രക്കാർ ആദ്യം വിചാരിച്ചിരുന്നത്.
എന്നാൽ, ബന്ദിപ്പൂര്‍ വനത്തില്‍ സ്ഥിതി ചെയ്യുന്ന കര്‍ണാടക വനംവകുപ്പിന്റെ രാംപുര ആന ക്യാമ്പില്‍നിന്നുള്ള ആനയാണ് എത്തിയത്. ആനയുടെ കാലില്‍ ചങ്ങലയുണ്ടായിരുന്നു. കര്‍ണാടക വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ഇവിടുത്തെ ആനകള്‍. ഈ ക്യാമ്പില്‍നിന്നുള്ള ആനകളെ കാട്ടില്‍ മേയാന്‍ വിടാറുണ്ട്. ഇത്തരത്തില്‍ മേയാന്‍ വിട്ട ആനയാണ് ബസിന് നേര്‍ക്ക് ഓടിയെത്തിയത്.
വനംവകുപ്പിന്റെ ആനയായതിനാല്‍ ക്യാമ്പിന് അടുത്ത് താമസിക്കുന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ ഉള്‍പ്പെടെയുള്ളവര്‍ ആനകള്‍ക്ക് ഭക്ഷണം നല്‍കാറുണ്ട്. ഭക്ഷണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആന എത്തിയതെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.