കോവിഡ് വാക്‌സിനേഷന് രജിസ്​റ്റര്‍ ചെയ്യേണ്ടതിങ്ങനെ

കോവിഡ്​ വാക്​സിനേഷൻ ലഭിക്കാൻ എല്ലാവരും ഒാൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്​. സ്​പോട്ട്​ രജിസ്​ട്രേഷനുമായി ബന്ധപ്പെട്ട്​ പലയിടത്തും പ്രശ്​നങ്ങളുള്ളതിനാൽ ഒാൺലൈൻ രജിസ്​ട്രേഷൻ നടപടികൾ അറിഞ്ഞു തന്നെ ചെയ്യുന്നതാണ്​ ഉചിതം. വളരെ എളുപ്പത്തിൽ കോവിഡ്​ വാക്​സിനായി രജിസ്​റ്റർ ചെയ്യാം.  

കോ​വി​ന്‍ (https://www.cowin.gov.in ) പോ​ര്‍ട്ട​ല്‍ വ​ഴിയാണ്​ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​നാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്യേണ്ടത്​. 

https://selfregistration.cowin.gov.in/ എന്ന ലിങ്കിൽ കയറിയാൽ രജിസ്റ്റർ ചെയ്യാം​. 

•ര​ജി​സ്​​റ്റ​ർ /സൈ​ൻ യു​വ​ർ​സെ​ൽ​ഫ്​ സെ​ല​ക്​​ട്​ ചെ​യ്യു​ക.

•മൊ​ബൈ​ൽ ന​മ്പ​ർ നൽകാം.

•ഒ.​ടി.​പിക്കാ​യി ക്ലി​ക്ക്​ ചെ​യ്യു​ക. ഒ.​ടി.​പി ന​മ്പ​ർ ടൈ​പ്പ്​ ചെ​യ്​​ത്​ ന​ൽ​കു​ക. വെ​രി​ൈ​ഫ ഒാ​പ്​​ഷ​ൻ ക്ലി​ക്ക്​ ചെ​യ്യു​ക . അ​പ്പോ​ൾ തി​രി​ച്ച​റി​യ​ൽ രേ​ഖ ചോ​ദി​ക്കും.

•തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ലെ ന​മ്പ​ർ ടൈ​പ്പ്​ ചെ​യ്യു​ക. തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ലേ​ത്​ പോ​ലെ പേ​ര്​ രേ​ഖ​പ്പെ​ടു​ത്തു​ക

ആ​ൺ/​പെ​ൺ, ലിം​ഗം, ജ​ന​ന​ത്തീ​യ​തി ​ടൈ​പ്പ്​ ചെ​യ്യു​ക.

•ആ​ഡ്​ മോ​ർ ഒാ​പ്​​ഷ​ൻ ന​ൽ​കി, ഒ​രു മൊ​ബൈ​ൽ ന​മ്പ​റി​ൽ​നി​ന്ന്​ നാ​ല്​ പേ​ർ​ക്ക്​ വ​രെ ര​ജി​സ്​​റ്റ​ർ ചെ​യ്യാം.

•വാ​ക്​​സി​നേ​ഷ​ൻ ഷെ​ഡ്യൂ​ൾ ചെ​യ്യാ​നാ​യി ​പേ​രി​ന്​ നേ​രെ​യു​ള്ള ഷെ​ഡ്യൂ​ൾ ഒാ​പ്​​ഷ​നി​ൽ ക്ലി​ക്ക്​ ചെ​യ്യു​ക. ക്ലി​ക്ക്​ ചെ​യ്യു​േ​മ്പാ​ൾ 'ഷെ​ഡ്യൂ​ൾ നൗ'​എ​ന്ന ഒാ​പ്​​ഷ​ൻ വ​രും, ക്ലി​ക്ക്​ ചെ​യ്യു​ക.

•സം​സ്ഥാ​നം, ജി​ല്ല തു​ട​ങ്ങി​യ​വ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള അ​വ​സ​രം വ​രും. ജി​ല്ല സെ​ല​ക്​​ട്​ ചെ​യ്യു​ക. അ​തി​ൽ വാ​ക്​​സി​ൻ ല​ഭ്യ​മാ​യ കേ​ന്ദ്ര​ങ്ങ​ളു​ടെ പ​ട്ടി​ക വ​രും. നി​ങ്ങ​ളു​ടെ പി​ൻ​കോ​ഡ്​ ടൈ​പ്പ്​ ചെ​യ്യു​ക.

അ​ടു​ത്തു​ള്ള വാ​ക്​​സി​ൻ​വി​ത​ര​ണ കേ​ന്ദ്രം സെ​ല​ക്​​ട്​ ചെ​യ്യു​ക.

•ക്ലി​ക്ക്​ ചെ​യ്യു​​േ​മ്പാ​ൾ സ​മ​യം, തീ​യ​തി വ്യ​ക്ത​മാ​ക്കു​ന്ന മൂ​ന്ന്​ ഷെ​ഡ്യൂ​ൾ കാ​ണാം, അ​തി​ൽ​നി​ന്ന്​ സൗ​ക​ര്യ​പ്ര​ദ​മാ​യ സ​മ​യ​വും തീ​യ​തി​യും തെ​ര​ഞ്ഞെ​ടു​ക്കാം.

•തു​ട​ർ​ന്ന്​ ഫോ​ണി​ൽ സ​ന്ദേ​ശം വ​രും. അ​തി​ലെ ലി​ങ്കി​ൽ ക്ലി​ക്ക്​ ചെ​യ്​​താ​ൽ അ​പ്പോ​യി​ൻ​​മെൻറ്​ വി​വ​രം പി.​ഡി.​എ​ഫ്​ ഫ​യ​ലാ​യി ല​ഭി​ക്കും.

•വാ​ക്​​സി​നേ​ഷ​ൻ സെൻറ​റി​ൽ സ​ന്ദേ​ശ​ത്തി​െൻറ പ്രി​േ​ൻ​റാ മൊ​ബൈ​ൽ സ​ന്ദേ​ശ​മോ കാ​ണി​ക്ക​ണം.

•വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ പോ​കു​മ്പോ​ള്‍ ആ​ധാ​ര്‍ കാ​ര്‍ഡ് ക​രു​തു​ക. ഇ​ല്ലെ​ങ്കി​ല്‍ മ​റ്റ് അം​ഗീ​കൃ​ത ഫോ​ട്ടോ പ​തി​പ്പി​ച്ച തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡ്​ ക​രു​ത​ണം.

Tags:    
News Summary - the method to register for covid vaccination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.