തിരുവനന്തപുരം: പുരാവസ്തു- സാമ്പത്തിക തട്ടിപ്പു നടത്തിയ മോന്‍സണ്‍ മാവുങ്കലിനെതിരെയുള്ള കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി. ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐ.ജി. സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തിക്കുക. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്താണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
ക്രൈം ബ്രാഞ്ച് മേധാവി എസ്. ശ്രീജിത്ത് മേല്‍നോട്ടം വഹിക്കും. ക്രൈം ബ്രാഞ്ച് എറണാകുളം എസ്.പി എം ജെ സോജന്‍, കോഴിക്കോട് വിജിലന്‍സ് എസ്.പി പി സി സജീവന്‍, ഗുരുവായൂര്‍ ഡി.വൈ.എസ്.പി കെ ജി സുരേഷ്, പത്തനംതിട്ട സി ബ്രാഞ്ച് ഡി.വൈ.എസ്.പി ജെ ഉമേഷ് കുമാര്‍, മുളന്തുരുത്തി ഇന്‍സ്‌പെക്ടര്‍ പി.എസ് ഷിജു, വടക്കേക്കര ഇന്‍സ്‌പെക്ടര്‍ എം.കെ മുരളി, എളമക്കര സബ് ഇന്‍സ്‌പെക്ടര്‍ രാമു, തൊടുപുഴ സബ് ഇന്‍സ്‌പെക്ടര്‍ ബൈജു പി. ബാബു എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.