മകനെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ച കേസിൽ മാതാവിനെ വെറുതെ വിട്ടു

തൊടുപുഴ: പത്ത് വയസ്സുകാരൻ മകനെ വിഷം നൽകി കൊലപ്പെടുത്തിയശേഷം ആത്മഹത്യക്ക് ശ്രമിച്ച കേസിൽ മാതാവിനെ കോടതി വെറുതെ വിട്ടു. രാജകുമാരി കജനാപ്പാറ കളരിക്കൽ ഈശ്വരിയെയാണ് കുറ്റക്കാരിയല്ലെന്ന് കണ്ട് തൊടുപുഴ അഡീഷനൽ സെഷൻസ് ജഡ്ജി നിക്സൺ എം. ജോസഫ് വെറുതെ വിട്ടത്. അടിമാലി പൊലീസ് സർക്കിൾ ഇൻസ്പെക്ടറാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.

ഭർത്താവിന്‍റെ മദ്യപാനവും ദുർച്ചെലവും നിമിത്തം ജീവിതത്തിൽ നിരാശ തോന്നി മകനെ കൊലപ്പെടുത്തി ഈശ്വരി മരിക്കാൻ തീരുമാനിച്ചു എന്നാണ് കുറ്റപത്രം. 2014 നവംബർ 24ന് ഏലത്തിന് തളിക്കാൻ െവച്ചിരുന്ന കീടനാശിനി മകന് നൽകുകയും പിന്നീട് അതേവിഷം കഴിക്കുകയുമായിരുന്നു.

ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. പ്രതിയെ പിന്നീട് തേനി മെഡിക്കൽ കോളജിൽ ചികിത്സിച്ച് സുഖപ്പെടുത്തുകയും െചയ്തു. പ്രതിക്കുവേണ്ടി അഡ്വ.സാബു ജേക്കബ് മംഗലത്തിൽ കോടതിയിൽ ഹാജരായി.

Tags:    
News Summary - The mother was acquitted in the case of murdering her son and attempting to commit suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.