റാന്നിയിൽ 'റോബിൻ' ബസ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞപ്പോൾ

ഓൾ ഇന്ത്യ പെർമിറ്റിന്റെ ബലത്തിൽ 'റോബിൻ' വീണ്ടും നിരത്തിൽ; പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ്

റാന്നി: ഓൾ ഇന്ത്യ പെർമിറ്റിന്റെ ബലത്തിൽ കോയമ്പത്തൂരിലേക്ക് സ്റ്റേജ് കാര്യേജ് സർവീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. കെ.എൽ 65 ആർ 5999 നമ്പറിലുള്ള റോബിൻ എന്ന ബസ് കോയമ്പത്തൂർ ബോർഡ് വെച്ച് സർവീസ് നടത്തവേ റാന്നിയിൽ വെച്ച് പിടിയിലായത്. നേരത്തെ സർവീസ് നടത്തിയിരുന്ന ബസ് നിയമനടപടികളെ തുടർന്ന് നിർത്തിവെച്ചിരിക്കുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ 5.30 ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ വൻപട എത്തിയാണ് ബസ് കസ്റ്റഡിയിൽ എടുത്തത്.

കെ.എസ്.ആർ.ടി സി ബസുകൾക്ക് സമാന്തരമായി സർക്കാർ നോട്ടിഫൈഡ് റൂട്ട്കളിലൂടെ സ്റ്റേജ് കാര്യേജ് ബസ് സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ച് കെ.എസ്.ആർ.ടി.സി അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടിയെന്ന് റാന്നി ജോയിന്റ് ആർ.ടി.ഒ പറഞ്ഞു.

ഓള്‍ ഇന്ത്യ പെര്‍മിറ്റുള്ള ബസുകള്‍ക്ക് സംസ്ഥാനത്ത് നികുതി അടച്ചാല്‍ ഏതുപാതയിലൂടെ വേണമെങ്കിലും പെര്‍മിറ്റിലാതെ ഓടാന്‍ അനുമതിയുണ്ടെന്നാണ് സ്വകാര്യബസ്സുടമകളുടെ വാദം. വെള്ളനിറം ബാധകമല്ല. റൂട്ട് ബസുകളെപ്പോലെ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യാമെന്നുമാണ് ബസുടമകള്‍ അവകാശപ്പെടുന്നത്.

എന്നാല്‍, കേന്ദ്ര വിജ്ഞാപനത്തിന്റെ മറവില്‍ സംസ്ഥാനത്ത് ഓടുന്ന കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് നിലപാട്.

ഓൾ ഇന്ത്യ പെർമിറ്റുമായി ബന്ധപ്പെട്ട കേന്ദ്ര വിജ്ഞാപനം മോട്ടോർ വാഹന വകുപ്പ് നിയമത്തിന് എതിരാണെന്നും ഇതിന്റെ മറവിൽ വാഹനങ്ങൾ ഒാടിച്ചാൽ കർശന നടപടിയെടുക്കുമെന്നും മന്ത്രി ആന്റണി രാജു നേരത്തെ വ്യക്തമാക്കിയിരുന്നു. 

Tags:    
News Summary - The motor vehicle department has seized a private bus that operated on the basis of an All India permit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.