മുസ്​ലിം ലീഗ് ഉള്ളിലൊതുക്കിയ വർഗീയത പുറത്ത് കാണിച്ചുതുടങ്ങി -എ. വിജയരാഘവൻ

തിരൂർ: മുസ്​ലിം ലീഗിന്‍റെ ഉള്ളിൽ ഒളിപ്പിച്ച വർഗീയത പുറത്തേക്ക് വരുന്നതാണ് ഇപ്പോഴത്തെ വിഷയങ്ങളിലൂടെ കണ്ടുവരുന്നതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമായ എ. വിജയരാഘവൻ പറഞ്ഞു. തിരൂരിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാം വർഗീയവൽകരിക്കുക എന്ന ലീഗ് നിലപാട് യാദൃശ്ചികമല്ല. ലീഗിന്‍റെ ഈ പരിണാമത്തിന്​ കാരണം ജമാഅത്തെ ഇസ്​ലാമി കൂട്ടുകെട്ടാണ്. ഹാദിയ സോഫിയ, വഖഫ്​, കോഴിക്കോട് പ്രസംഗം തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ ഇത് കാണുന്നു. ഇതിന്‍റെ മുഖ്യ ഗുണഭോക്താവ് സംഘ്​പരിവാറും ആർ.എസ്.എസുമാണ്.

ആർ.എസ്.എസിന്‍റെ തെറ്റായ രാഷ്​ട്രീയത്തെ ന്യായീകരിക്കാൻ ലീഗ് ഇതുവഴി അവസരം നൽകുന്നു. ലീഗിന്‍റെ ഈ നിലപാട് കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സ്വീകാര്യതയുള്ളതല്ല. ന്യൂനപക്ഷ വിഭാഗക്കാർ കേരളത്തിലെ മതനിരപേക്ഷ രാഷ്​ട്രീയത്തോട് അടുക്കുകയാണ്​.

ഇതിലുള്ള അസഹിഷ്ണുതയാണ് ലീഗ് പ്രകടിപ്പിക്കുന്നത്. തുടർച്ചയായി അധികാരം നഷ്​ടപ്പെട്ടതിലെ വിഷമം കൂടി കലർന്നതാണ് മുസ്​ലിം ലീഗിന്‍റെ ഇത്തരം നിലപാടുകളെന്നും എ. വിജയരാഘവൻ പറഞ്ഞു.

Tags:    
News Summary - The Muslim League began to show the communalism it had internalized -A. Vijayaraghavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.