കലാരംഗത്തെ ബദലുകൾകാലഘട്ടത്തിന്‍റെ ആവശ്യം -സമദാനി

കോഴിക്കോട്: മൂല്യവത്തായ കലയും വിഭ്യാഭ്യാസവും നഷ്ടപ്പെടുന്ന കാലത്ത് ബദലുകൾ സൃഷ്ടിക്കേണ്ടതുണ്ടെന്ന് എം.പി. അബ്ദുസ്സമദ് സമദാനി എം.പി. ഐ.ഇ.സി.ഐ ഹയർ എജുക്കേഷൻ ബോർഡിനു കീഴിലെ ഇസ്‍ലാമിയ കോളജുകളുടെ സംസ്ഥാനതല ഫെസ്റ്റ് ‘ഷഗുഫ്ത -23’ ഫറോക്ക് ഇർഷാദിയ കോളജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആത്മാഭിമാനത്തെപ്പോലും നിഷേധിക്കുന്ന ബാലിശവും അധമവുമായ പ്രകടനങ്ങളാണ് കലാ-സാഹിത്യങ്ങളുടെ പേരിൽ അരങ്ങേറുന്നത്. ഇതിൽ മാറ്റം കൊണ്ടുവരാനും സമാന്തര രീതി സൃഷ്ടിക്കാനും സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐ.ഇ.സി.ഐ ചെയർമാൻ എം.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു.

മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ വിശിഷ്ടാതിഥിയായി. ജമാഅത്തെ ഇസ്‍ലാമി അസി. അമീർ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. ഐ.ഇ.സി.ഐ എക്സിക്യൂട്ടീവ് അംഗം ഡോ. ആർ. യൂസൂഫ്, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി അമീൻ മമ്പാട് തുടങ്ങിയവർ ആശംസയർപ്പിച്ചു. ഹയർ എജുക്കേഷൻ ബോർഡ് അസി. ഡയറക്ടർ അഡ്വ. എം. മുബശ്ശിർ സ്വാഗതം പറഞ്ഞു. ഫാത്തിമ സഹ്റ മഹ്ബൂബ് ഖിറാഅത്ത് നടത്തി.

Tags:    
News Summary - The need for an alternative period in the field of art - Samadani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.