കോതമംഗലം: പത്രം മുറ്റെത്തത്തേണ്ട താമസം റൂബി എത്തും പിന്നെ ഉടമസ്ഥനും അയൽവീട്ടിലും പത്രം വായനക്ക് എത്തിക്കുന്നത് റൂബി എന്ന ഈ നായയാണ്. കുട്ടമ്പുഴ ഇലവുങ്കൽ സെബാസ്റ്റ്യൻ ജോസഫിെൻറ വീട്ടിലെ റൂബി എന്ന നായ്ക്കുട്ടിയാണ് പത്രം വീട്ടുകാരുടെ വായനക്കുശേഷം അയൽവീട്ടിലുമെത്തിക്കുന്നത്.
ഒരു വയസ്സേ ആയിട്ടുള്ളൂവെങ്കിലും വീട് കാവലിന് പുറമെ വീട്ടുകാരെ രാവിലെ എഴുന്നേൽപ്പിക്കുന്നതും വാർത്തയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്നതും ഈ നായയാണ്.
രാവിലെ പത്രക്കാരൻ മുറ്റത്തു ഇട്ടിട്ടുപോകുന്ന പത്രം എടുത്തുവീട്ടിൽ കൊണ്ടുപോയി വീട്ടുകാർക്ക് നൽകും. സെബാസ്റ്റ്യെൻറയും വീട്ടുകാരുടെയും പത്രവായനക്ക് ശേഷം അവർ പത്രം മടക്കേണ്ട താമസമേയുള്ളു പിന്നീട് അയൽവാസിയായ ഷാജിയുടെ വീട്ടിൽ റൂബി പത്രം എത്തിക്കും.
അതിന് ഇടയിൽ സെബാസ്റ്റ്യെൻറ വിദ്യാർഥികളായ മക്കൾ എഴുന്നേൽക്കാൻ വൈകിയാൽ അവരെ എഴുന്നേൽപിക്കും. ഒരുവർഷം മുമ്പ് വഴിയിൽനിന്ന് കിട്ടിയ ഈ നായ ഇന്ന് ഈ വീട്ടിലെ ഒരംഗമായി മാറിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.