Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദാ പത്രമെത്തി,...

ദാ പത്രമെത്തി, 'റൂബി'യും....

text_fields
bookmark_border
ruby dog
cancel
camera_alt

പത്രവുമായി റൂബി

കോതമംഗലം: പത്രം മുറ്റ​​​​െത്തത്തേണ്ട താമസം റൂബി എത്തും പിന്നെ ഉടമസ്ഥനും അയൽവീട്ടിലും പത്രം വായനക്ക്​ എത്തിക്കുന്നത്​ റൂബി എന്ന ഈ നായയാണ്​. കുട്ടമ്പുഴ ഇലവുങ്കൽ സെബാസ്​റ്റ്യൻ ജോസഫി​െൻറ വീട്ടിലെ റൂബി എന്ന നായ്​ക്കുട്ടിയാണ് പത്രം വീട്ടുകാരുടെ വായനക്കുശേഷം അയൽവീട്ടിലുമെത്തിക്കുന്നത്.

ഒരു വയസ്സേ ആയിട്ടുള്ളൂവെങ്കിലും വീട് കാവലിന് പുറമെ വീട്ടുകാരെ രാവിലെ എഴുന്നേൽപ്പിക്കുന്നതും വാർത്തയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്നതും ഈ നായയാണ്.

രാവിലെ പത്രക്കാരൻ മുറ്റത്തു ഇട്ടിട്ടുപോകുന്ന പത്രം എടുത്തുവീട്ടിൽ കൊണ്ടുപോയി വീട്ടുകാർക്ക് നൽകും. സെബാസ്​റ്റ്യ​െൻറയും വീട്ടുകാരുടെയും പത്രവായനക്ക് ശേഷം അവർ പത്രം മടക്കേണ്ട താമസമേയുള്ളു പിന്നീട് അയൽവാസിയായ ഷാജിയുടെ വീട്ടിൽ റൂബി പത്രം എത്തിക്കും.

അതിന്​ ഇടയിൽ സെബാസ്​റ്റ്യ​െൻറ വിദ്യാർഥികളായ മക്കൾ എഴുന്നേൽക്കാൻ വൈകിയാൽ അവരെ എഴുന്നേൽപിക്കും. ഒരുവർഷം മുമ്പ്​ വഴിയിൽനിന്ന് കിട്ടിയ ഈ നായ ഇന്ന് ഈ വീട്ടിലെ ഒരംഗമായി മാറിക്കഴിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dogObedience
News Summary - The newspaper arrived, and so did Ruby ....
Next Story