കോട്ടയം: കനത്ത നഷ്ടം കുറക്കാൻ ബസ് ചാർജ് കൂട്ടണമെന്ന സ്വകാര്യ ബസ് ഉടമകളുടെ ആവശ്യത്തിനിടയിലും സംസ്ഥാനത്ത് ബസുകളുടെ എണ്ണം വർധിക്കുന്നു. ഇന്ധന വിലവർധനയും കോവിഡ് പ്രതിസന്ധിയുമടക്കമുള്ള ഘടകങ്ങൾ ചൂണ്ടിക്കാട്ടി നഷ്ടം നികത്താൻ നടപടി വേണമെന്ന് ബസുടമകൾ സർക്കാറിനോട് ആവശ്യപ്പെടാൻ തുടങ്ങിയിട്ട് പതിറ്റാണ്ടിലേറെയായി. എന്നാൽ, ഈ കാലഘട്ടത്തിൽ പുതുതായി രജിസ്റ്റർ ചെയ്ത സ്റ്റേജ് കാര്യേജ് ബസുകളുടെ കണക്കിൽ വൻവർധനയാണുള്ളത്.
ഗതാഗത വകുപ്പിൽനിന്നുള്ള കണക്കുകൾ സമാഹരിച്ച് സംസ്ഥാന പ്ലാനിങ് ബോർഡ് തയാറാക്കിയ 2020ലെ സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം 2012-13 സാമ്പത്തികവർഷം വരെ കേരളത്തിൽ രജിസ്റ്റർ ചെയ്തത് 34,161 സ്റ്റേജ് കാര്യേജ് ബസാണ്. 2019 - 20 ആയപ്പോൾ ഇവയുടെ എണ്ണം 49,342 ആയി. 15,181 ബസിെൻറ വർധന.
കണ്ടം ചെയ്ത ബസുകൾ പട്ടികയിൽനിന്ന് നീക്കിയതോടെ 2013 -14 കാലത്ത് ബസുകളുടെ എണ്ണം 28,386 ആയി കുറഞ്ഞിരുന്നു. 2014- 15ൽ 31,286 ലെത്തി. 2015 -16ൽ 42707, 2016 -17ൽ 44291, 2017 -18ൽ 43575, 2018 -19ൽ 45206 എന്നിങ്ങനെയാണ് മറ്റ് സാമ്പത്തിക വർഷങ്ങളിലെ കണക്ക്. ഇതിൽ കെ.എസ്.ആർ.ടി.സി ബസുകളും ഉൾപ്പെടുമെങ്കിലും 2019 - 20 വർഷം പുതിയ ബസുകളൊന്നും കെ.എസ്.ആർ.ടി.സി നിരത്തിലിറക്കിയിട്ടില്ല.
ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടുന്ന കോൺട്രാക്ട് കാര്യേജുകളെയും ഒമ്നി ബസുകളെയും പ്രത്യേക പട്ടികയിലാണ് സാമ്പത്തിക അവലോകന റിപ്പോർട്ടിൽ ഉൾപ്പെടുത്തുന്നത്. ഇതാവട്ടെ 2012-13ൽ 1,37,731 ഉണ്ടായിരുെന്നങ്കിൽ 2019-20ൽ 77,431 ആയി കുറഞ്ഞു.
2020 മാർച്ച് 31 വരെയുള്ള കണക്ക് പരിശോധിക്കുേമ്പാൾ ഇതുവരെ തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ സ്റ്റേജ് കാര്യേജുകൾ രജിസ്റ്റർ ചെയ്തത് -14,932. കെ.എസ്.ആർ.ടി.സി ബസുകൾ മുഴുവൻ ഇവിടെ രജിസ്റ്റർ ചെയ്യുന്നതിനാലാണ് തലസ്ഥാന ജില്ല ഒന്നാമതെത്തുന്നത്. കൊല്ലം-1649, പത്തനംതിട്ട -857, ആലപ്പുഴ -1541, കോട്ടയം-3230, ഇടുക്കി -1528, എറണാകുളം -4904, തൃശൂർ - 4724, പാലക്കാട് - 2449, മലപ്പുറം - 3954, കോഴിേക്കാട് - 3988, വയനാട് - 884, കണ്ണൂർ - 4177, കാസർകോട് - 823 എന്നിങ്ങെനയാണ് മറ്റ് ജില്ലകളിലെ കണക്ക്.
2019 -20 സാമ്പത്തിക വർഷം പുതുതായി രജിസ്റ്റർ ചെയ്യപ്പെട്ട ആകെ ബസുകൾ 2074 എണ്ണമുണ്ടെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. തിരുവനന്തപുരം -258, കൊല്ലം -225, പത്തനംതിട്ട -61, ആലപ്പുഴ -216, കോട്ടയം -270, ഇടുക്കി -71, എറണാകുളം -514, തൃശൂർ -194, പാലക്കാട് -151, മലപ്പുറം - 237, കോഴിേക്കാട് -188, വയനാട് -34, കണ്ണൂർ -222, കാസർകോട് -63 എന്നിങ്ങെനയാണ് ഇക്കാലയളവിൽ ഒാരോ ജില്ലയിലും എത്തിയ പുതിയ ബസുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.