പോപുലർ ഫ്രണ്ടിന്റെ ഒാഫീസുകൾ സീൽ ചെയ്തു

കോഴിക്കോട്: പോപുലർ ഫ്രണ്ടിനെതിരായ പൊലീസ് നടപടി തുടരുന്നു. വടകരയിലും നാദാപുരത്തും പോപുലർ ഫ്രണ്ട് ഓഫീസുകൾ സീൽ ചെയ്തു. വടകരയിൽ പി.എഫ്‌.ഐ ഓഫീസായി പ്രവർത്തിക്കുന്ന സോഷ്യൽ സർവീസ് ട്രസ്റ്റിന്റെ ഓഫീസാണ് സീൽ ചെയ്തതത്. നാദാപുരത്ത് പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ പ്രവർത്തിച്ചിരുന്ന ഓഫീസും സീൽ ചെയ്തു. ഒാഫീസുകൾക്ക് മുന്നിൽ പൊലീസ് നോട്ടീസ് പതിച്ചു. നാദാപുരം ഡിവൈഎസ്പി വി.വി ലതീഷിന്റെ നേതൃത്വത്തിലാണ് നടപടി.

തണ്ണീർപന്തലിലെ കരുണ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസിലും പൊലീസ് നോട്ടീസ് പതിച്ചിട്ടുണ്ട്. മീഞ്ചന്തയിലെ പി.എഫ്‌.ഐ സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിൽ പൊലീസ് കാവൽ ശക്തമാക്കിയിരിക്കുകയാണ്. ഈ ഓഫീസ് ഇന്ന് പൂട്ടുമെന്നാണ് അറിയിച്ചിട്ടുള്ളത്. 

Tags:    
News Summary - The offices of the Popular Front were sealed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.