പെൻഷൻ പ്രായം 60 ആക്കിയ ഉത്തരവ് പിൻവലിക്കും

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കിയ ഉത്തരവ് സംസ്ഥാന സർക്കാർ പിൻവലിക്കും. ഇന്ന് ചേർന്ന മ​ന്ത്രിസഭ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. യുവജനസംഘടനകളുടെ കടുത്ത പ്രതിഷേധത്തെ തുടർന്നാണ് തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറിയത്.  

122 പൊതുമേഖലാ സ്ഥാപനങ്ങളിൽ കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി, വാട്ടർ അതോറിറ്റി എന്നീ സ്ഥാപനങ്ങളിൽ ഒഴികെയുള്ള പൊതുമേഖല സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം 60 ആക്കി ഉയർത്തിയാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. ഏകദേശം ഒരു ലക്ഷത്തോളം ഉദ്യോഗാർഥികളെ ബാധിക്കുന്നതാണ് തീരുമാനമെന്ന് വിമർശനം ഉയർന്നിരുന്നു.

പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ പെ​ൻ​ഷ​ൻ പ്രാ​യം വ​ർ​ധി​പ്പി​ച്ച​തി​ൽ എതിർപ്പ് ശക്തമായിരുന്നു. ഭ​ര​ണ-​പ്ര​തി​പ​ക്ഷ യു​വ​ജ​ന​സം​ഘ​ട​ന​ക​ൾ പെ​ൻ​ഷ​ൻ പ്രാ​യ വ​ർ​ധ​ന​ക്കെ​തി​രെ രം​ഗ​ത്തു​വ​ന്നു. യു​വാ​ക്ക​ളോ​ടു​ള്ള വ​ഞ്ച​ന​യെ​ന്ന്​ പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​നും യു​വാ​ക്ക​ളു​ടെ നി​ല​പാ​ടി​നൊ​പ്പ​മാ​ണെ​ന്ന്​ കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ കെ. ​സു​ധാ​ക​ര​നും വ്യ​ക്ത​മാ​ക്കി.

ബി.​ജെ.​പി​യും ക​ടു​ത്ത വി​യോ​ജി​പ്പ്​ ഉ​യ​ർ​ത്തി. സി.​പി.​ഐ യു​വ​ജ​ന സം​ഘ​ട​ന​യാ​യ എ.​ഐ.​വൈ.​എ​ഫ്, യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ അ​ട​ക്ക​മു​ള്ള സം​ഘ​ട​ന​ക​ൾ​ക്ക്​ പി​ന്നാ​ലെ​ ഡി.​വൈ.​എ​ഫ്.​ഐ സം​സ്ഥാ​ന നേ​തൃ​ത്വ​വും പെ​ൻ​ഷ​ൻ പ്രാ​യം വ​ർ​ധി​പ്പി​ച്ച​തി​നോ​ട്​ യോ​ജി​പ്പി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​ക്കി.

പെ​ൻ​ഷ​ൻ പ്രാ​യ വ​ർ​ധ​ന ഉ​ത്ത​ര​വ്​ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക്​ ന​ട​ത്തി​യ മാ​ർ​ച്ച്​ സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചിരുന്നു. എ​ല്ലാ ജി​ല്ല​യി​ലും സ​മ​രം തു​ട​ങ്ങുമെന്നും യൂത്ത് കോൺഗ്രസ് അറിയിച്ചു. പെ​ൻ​ഷ​ൻ വ​ർ​ധി​പ്പി​ച്ച ഉ​ത്ത​ര​വ്​ പി​ൻ​വ​ലി​ക്ക​ണം. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പെ​ൻ​ഷ​ൻ പ്രാ​യം ഉ​യ​ർ​ത്തു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​ണി​തെ​ന്ന്​ സം​ശ​യി​ക്കു​ന്ന​താ​യും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

സ​ർ​ക്കാ​ർ തി​രു​ത്തി​യി​ല്ലെ​ങ്കി​ൽ സ​മ​ര​ത്തി​ലേ​ക്ക്​ പോ​കു​മെ​ന്ന്​ എ.​വൈ.​എ​ഫ്.​ഐ നേ​താ​ക്ക​ൾ പ​റ​ഞ്ഞിരുന്നു. ഉ​ത്ത​ര​വ് പ്ര​തി​ഷേ​ധാ​ര്‍ഹ​മാ​ണ്. അ​ഭ്യ​സ്ത​വി​ദ്യ​രാ​യ ചെ​റു​പ്പ​ക്കാ​രെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ന്ന ന​ട​പ​ടി​യും യു​വ​ജ​ന ദ്രോ​ഹ​വു​മാ​ണ് ഇ​ത്​. തൊ​ഴി​ല്‍ര​ഹി​ത​രാ​യ ചെ​റു​പ്പ​ക്കാ​രോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​യി മാ​ത്ര​മേ ക​ണ​ക്കാ​ക്കാ​നാ​കൂ. തീ​രു​മാ​നം പി​ന്‍വ​ലി​ച്ച് യു​വ​ജ​ന​ങ്ങ​ളു​ടെ തൊ​ഴി​ല്‍ അ​വ​കാ​ശം സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ന്‍. അ​രു​ണും സെ​ക്ര​ട്ട​റി ടി.​ടി. ജി​സ്‌​മോ​നും ആ​വ​ശ്യ​പ്പെ​ട്ടിരുന്നു.

തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ഡി.​വൈ.​എ​ഫ്.​ഐ ആ​വ​ശ്യ​പ്പെ​ട്ടു. പൊ​തു​മേ​ഖ​ല​യി​ൽ പെ​ൻ​ഷ​ൻ പ്രാ​യം കൂ​ട്ടി​യ​തി​നോ​ട്​ യോ​ജി​പ്പി​ല്ല. സ​ർ​ക്കാ​റി​ന്​ ചെ​റു​പ്പ​ക്കാ​രോ​ട്​ വി​വേ​ച​ന​മി​ല്ല. അ​നു​കൂ​ല സ​മീ​പ​ന​മാ​ണു​ള്ള​ത്. ഒ​രു ല​ക്ഷ​ത്തി​ൽ കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​ർ​ക്ക് ബാ​ധ​ക​മാ​കു​ന്ന ഈ ​ഉ​ത്ത​ര​വ് തൊ​ഴി​ല​ന്വേ​ഷ​ക​രാ​യ ല​ക്ഷ​ക്ക​ണ​ക്കി​ന് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​താ​ണെ​ന്നും ഡി.​വൈ.​എ​ഫ്‌.​ഐ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - The order to raise the pension age to 60 will be withdrawn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.