കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പൾസർ സുനി നടൻ ദിലീപിന് അയച്ച കത്തിന്‍റെ ഒറിജിനൽ കണ്ടെത്തി. കേസിലെ നിർണായക തെളിവാണ് ക്രൈബ്രാഞ്ച് സംഘം കണ്ടെത്തിയിരിക്കുന്നത്.
ദിലീപിന് മേലുള്ള കുരുക്ക് മുറുക്കുന്നതാണ് പുതിയ തെളിവിന്‍റെ കണ്ടെത്തൽ. സുനിയുടെ സഹ തടവുകാരനായ കുന്ദംകുളം സ്വദേശി സജിത്തിന്റെ വീട്ടിൽ നിന്നാണ് കത്ത് കിട്ടിയത്.
പൾസർ സുനിയുടെ കൈയക്ഷരത്തിന്റെ സാമ്പിൾ ക്രൈബ്രാഞ്ച് ശേഖരിച്ചു. കത്തിന്റെ ആധികാരികത ഉറപ്പാക്കാൻ വേണ്ടിയാണ് സാമ്പിൾ ശേഖരിച്ചത്. വ്യാഴാഴ്ച ജയിലിൽ എത്തിയ അന്വേഷണ സംഘം പൾസർ സുനിയുടെ കൈയക്ഷരത്തിന്റെ സാമ്പിൾ ശേഖരിക്കുകയായിരുന്നു. ഈ സാമ്പിൾ ഫോറൻസിക് പരിശോധനക്ക് അയക്കാനാണ് തീരുമാനം.
ദിലീപും പൾസറും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണ് കത്ത്. 2018 മെയ് 7നാണ് ജയിലിൽ നിന്ന് എഴുതിയ കത്തിൽ ചെയ്ത തെറ്റ് ഏറ്റ് പറഞ്ഞ് കോടതിയിൽ മാപ്പിരക്കും എന്നാണ് പറയുന്നത്. അഭിഭാഷകരെയും സാക്ഷികളെയും വിലക്ക് എടുത്താലും സത്യം മൂടിവെക്കാൻ ആകില്ല എന്നും കത്തിൽ എഴുതിയിട്ടുണ്ട്.
ഈ കത്ത് പക്ഷെ ദിലീപിന് കൈമാറാൻ കഴിഞ്ഞിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.