പയ്യന്നൂര്‍: വീട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടയിൽ ജ്വല്ലറി പൂട്ടാൻ മറന്ന ഉടമയെ പൊലീസ് അർധരാത്രി വിളിച്ചുവരുത്തിപൂട്ടിച്ചു. പട്രോളിങ് നടത്തുകയായിരുന്ന പയ്യന്നൂർ പൊലീസാണ് 'ജ്വല്ലറി പൂട്ടിച്ച്' മാതൃകയായത്.
തായിനേരി സ്വദേശിയുടെ ഉടമസ്ഥതയിൽ പയ്യന്നൂര്‍ സെന്റ്മേരീസ് ജങ്ഷന് സമീപം പ്രവർത്തിക്കുന്ന സില്ഗോ സില്‍വര്‍ ഗോള്‍ഡ് സ്ഥാപനമാണ് പൂട്ടാതിരുന്നത്. മഴ കാരണം വീട്ടിലേക്ക് പോകാനുള്ള ധിറുതിയിൽ പൂട്ടാൻ മറക്കുകയായിരുന്നു. വ്യാഴാഴ്ച പുലർച്ച 1.30ഓടെയാണ് സംഭവം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. കുറച്ചു നാളുകളായി പയ്യന്നൂരിൽ മോഷ്ടാക്കൾ വിലസുന്നുണ്ട്.
ഉടമ പൂട്ടാനൊരുങ്ങിയപ്പോള്‍ മഴവന്നതിനാല്‍ മഴക്കോട്ട് ഇടുകയും മഴകുറയാൻ കാത്തുനില്ക്കുകയും ചെയ്യുന്നതിനിടയില്‍ സ്ഥാപനം പൂട്ടാന്‍ മറന്നത്രെ. സ്ഥാപനം പൂട്ടിയില്ലെന്ന് മനസ്സിലാക്കിയ സെക്യൂരിറ്റി ജീവനക്കാരന്റെ കൈയിൽ ഉടമയുടെ ഫോൺ നമ്പർ ഇല്ലാതിരുന്നത് വിനയായി.
തുടർന്ന് ഇയാൾ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് നമ്പർ കണ്ടെത്തി ഉടമയെ വിളിച്ചുവരുത്തി ജ്വല്ലറി താഴിട്ട് പൂട്ടിച്ച ശേഷമാണ് തിരിച്ചുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.