കൃഷ്ണപുരം കാപ്പിൽ കിഴക്ക് നായ്ക്കൂട്ടം കൊന്നിട്ട ആട്

നായ്ക്കൂട്ടം ആടുകളെയും കോഴികളെയും കടിച്ചുകൊന്നു

കായംകുളം: വീട്ടുകാർ ഇല്ലാതിരുന്ന സമയത്ത് അതിക്രമിച്ചു കടന്ന നായ്ക്കൂട്ടം ആടുകളെയും കോഴികളെയും കടിച്ചുകൊന്നു. കൃഷ്ണപുരം കാപ്പിൽ കിഴക്ക് കൊല്ലാകുറ്റി പടീറ്റതിൽ ഷൗക്കത്തിന്റെ വീട്ടിൽ ഞായറാഴ്ച വൈകീട്ട് മൂന്നിനാണ് സംഭവം. രണ്ട് ആടിനെയും 15ഓളം കോഴികളെയുമാണ് കടിച്ചുകൊന്നത്.

നൈലോൺ വലകൾ ചാടിക്കടന്നാണ് അക്രമണം നടത്തിയത്. ബഹളം കേട്ട് സമീപത്തെ പള്ളിയിൽ വന്നവർ എത്തിയപ്പോഴേക്കും നായ്ക്കൾ കടന്നുകളഞ്ഞു.

Tags:    
News Summary - The pack of dogs bit the goats and chickens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.