ചീട്ട് കളി സംഘത്തെ പിടികൂടാൻ ​ശ്രമിക്കുന്നതിനിടെ പൊലീസുകാരൻ വീണ് മരിച്ചു

കോട്ടയം: ചീട്ട് കളി സംഘത്തെ പിടികൂടാൻ ​ശ്രമിക്കുന്നതിനിടെ പൊലീസുകാരൻ കെട്ടിടത്തിൽ നിന്നും വീണ് മരിച്ചു. കോട്ടയം രാമപുരം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ജോബി ജോർജ് (52) ആണ് മരിച്ചത്.

ചീട്ടുകളി സംഘത്തെ അന്വേഷിച്ച് ഇരുനില കെട്ടിടത്തിൽ കയറിയ ജോബി കാൽ വഴുതി വീഴുകയായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ചീട്ടുകളി സംഘം ഉണ്ടായിരുന്ന മുറി ചവിട്ടിത്തുറക്കുന്നതിനിടെ ആയിരുന്നു കാൽ വഴുതി വീണത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജോബി ജോർജ് പുലർച്ചെയോടെയാണ് മരിച്ചത്.

Tags:    
News Summary - The policeman fell and died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.