കോട്ടയം: കോട്ടയം പാമ്പാടിയിൽ യുവതിയുടെ പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരന് ഭർത്താവിന്‍റെ മർദനം. ആക്രമണത്തിൽ പൊലീസുകാരന് പരിക്കേറ്റു. പാമ്പാടി പോലീസ് സ്റ്റേഷനിലെ ജിബിൻ ലോബോക്കാണ് പരിക്കേറ്റത്. പാമ്പാടി നെടുങ്കുഴി സ്വദേശി സാമാണ് വീട്ടിലെത്തിയ പൊലീസുകാരെ ആക്രമിച്ചത്. സാമിന്റെ ഭാര്യയുടെ പരാതി അന്വേഷിക്കാൻ എത്തിയതായിരുന്നു പൊലീസ്.
സാം മര്‍ദിക്കുന്നു എന്ന് ഭാര്യ പരാതിപ്പെട്ടതിനെത്തുടർന്ന് അത് അന്വേഷിക്കാനാണ് ഇന്നലെ രാത്രി 10.30 ഓടെപൊലീസ് സംഘം എത്തിയത്. പൊലീസ് എത്തുമ്പോള്‍ സാമിന്‍റെ ഭാര്യ മുറിയില്‍ പൂട്ടിയിട്ട നിലയിലായിരുന്നു. പൊലീസ് കതക് തുറക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പ്രതിയുടെ പരാക്രമം. തലക്ക് പരിക്കേറ്റ ജിബിന്‍ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആക്രമണത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. പ്രതിക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.