തിരുവനന്തപുരം: മന്ത്രി കെ. രാധാകൃഷ്ണനോട് ജാതി വിവേചനം കാണിച്ച പൂജാരിക്കെതിരെ നടപടി വേണമെന്ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി ദിനാചരണവുമായി ബന്ധപ്പെട്ട് വർക്കല ശിവഗിരി മഠത്തിൽ നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സ്വാമി സച്ചിദാനന്ദ.
കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. വിവേചനത്തോടെ പെരുമാറിയ പൂജാരിയെ നിന്ന് മാറ്റിനിർത്തണം. അനുഭവം ഉണ്ടായ അന്നുതന്നെ പ്രതികരണിക്കണമായിരുന്നു.സർക്കാരുകൾ ഇവരോട് മൃദുസമീപനമാണ് കാണിക്കുന്നതെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ഇവിടെ അന്തവിശ്വാസവും അനാചാരവും ജാതീയതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടാകുന്നു. അങ്ങനെയൊരു പ്രശ്നമാണ് ഇപ്പോഴുണ്ടായത്. ഇത് പുതിയ തലമുറ പഠിക്കേണ്ട പ്രശ്നമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിഷയത്തിൽ പ്രതികരിച്ച സ്വാമിജിയെ അഭിനന്ദിക്കുന്നുവെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഇപ്പോഴും നമ്മുടെയുള്ളിൽ ജാതീയതയുണ്ടെന്ന കാര്യം വേദനിപ്പിക്കുന്നതാണെന്ന് മന്ത്രി വീണ ജോർജും പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.