തിരുവനന്തപുരം: കെ.ടി. ജലീലിന് ഹൈകോടതിയിൽനിന്നുള്ള തിരിച്ചടിക്ക് കാരണം ലോകായുക്തയുടെ പഴുതടച്ച നിരീക്ഷണം. വിചാരണ നടപടി ഉൾപ്പെടെ പൂർത്തിയാക്കിയെങ്കിലും നിയമസഭ തെരഞ്ഞെടുപ്പ് കാരണം വിധി നീട്ടണമെന്ന ജലീലിെൻറ അഭിഭാഷകെൻറ വാദം ലോകായുക്ത അംഗീകരിക്കുേമ്പാൾ ഇത്തരമൊരു തിരിച്ചടി ആരും പ്രതീക്ഷിച്ചിരുന്നില്ല.
മാർച്ച് മൂന്നിന് ബന്ധുനിയമനം സംബന്ധിച്ച പരാതിയിൽ ലോകായുക്ത നടപടികൾ പൂർത്തിയായിരുന്നു. എന്നാൽ, ജലീലിെൻറ മത്സരത്തെ വിധി നിർണയം ബാധിക്കാതിരിക്കാനാണ് വിധി പറയുന്നത് നീട്ടാൻ അഭിഭാഷകൻ ആവശ്യപ്പെട്ടത്.
അതിെൻറ അടിസ്ഥാനത്തിലാണ് വിധിന്യായം ഏപ്രിൽ ഒമ്പതിലേക്ക് മാറ്റിയതും. അത്രയും സമയം ലഭിച്ചതിനാൽ ലോകായുക്തക്ക് പഴുതടച്ച ഉത്തരവിന് സമയം ലഭിക്കുകയും ചെയ്തു. എല്ലാ കാര്യങ്ങളും തെളിവുകളും കൃത്യമായി പരിശോധിച്ചാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചത്.
ജലീൽ മന്ത്രിസ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നും അദ്ദേഹത്തെ ആ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്നും മുഖ്യമന്ത്രിയോട് നിർദേശിച്ച അപൂർവ വിധിയാണ് ലോകായുക്ത ജസ്റ്റിസ് സിറിയക് തോമസ്, ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൻ അൽ റഷീദ് എന്നിവർ നടത്തിയത്. മുെമ്പങ്ങും ലോകായുക്ത ഇത്തരമൊരു നിരീക്ഷണം നടത്തിയിട്ടില്ല. ഇൗ വിധി ചോദ്യം ചെയ്ത് ജലീൽ ഹൈകോടതിയെ സമീപിച്ചപ്പോൾ തന്നെ അത് സാേങ്കതികത്വം മാത്രമാണെന്നും നിലനിൽക്കില്ലെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. അതുതന്നെയാണ് സംഭവിച്ചതും.
ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ ജനറൽ മാനേജർ പദവിയിലേക്ക് മുൻ സർക്കാർ നിശ്ചയിച്ച യോഗ്യത ബന്ധുവായ അദീബിനുവേണ്ടി മാറ്റാൻ ന്യൂനപക്ഷ സെക്രട്ടറിക്ക് ജലീൽ എഴുതിയ കത്താണ് ലോകായുക്ത മുമ്പാകെ പ്രധാന തെളിവായത്. ഇതാണ് ഹൈകോടതി മുമ്പാകെയും തിരിച്ചടിയാകാൻ പ്രധാന കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.