കേരളത്തിൽ നടക്കുന്നത് യുവജന നേതാക്കളുടെ ഭാര്യമാരുടെ നവോത്ഥാനം -കെ. സുരേന്ദ്രൻ

തിരുവനന്തപുരം: സർക്കാർ ജോലിയിൽ സി.പി.എം യുവ നേതാക്കളുടെ ഭാര്യമാർക്ക് സംവരണമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. നവോത്ഥാന നായകരെന്ന് പറഞ്ഞാണ് യുവജന നേതാക്കൾ നടന്നത്. എന്നാൽ, യുവജന നേതാക്കളുടെ ഭാര്യമാരുടെ നവോത്ഥാനമാണ് ഇപ്പോൾ നടക്കുന്നതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

എം.ബി രാജേഷ്, എ.എൻ ഷംസീർ, എം. സ്വരാജ്, എ.എ. റഹീം അടക്കമുള്ളവരുടെ നിഘണ്ടുവിൽ നാണം, ലജ്ജ എന്ന വാക്കിുകളില്ല. നാണംകെട്ടും ഭാര്യമാർക്ക് ജോലി ഉണ്ടാക്കി കൊടുക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

പി.എസ്.സി റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ തെരുവിൽ കിടക്കുകയാണ്. നിയമനങ്ങളുടെ കാര്യത്തിൽ മനഃസാക്ഷിയില്ലാത്ത സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. വികസന പ്രവർത്തനങ്ങൾക്ക് തുരങ്കംവെക്കുന്ന പിണറായി സർക്കാറിനെതിരെ ഒ. രാജഗോപാൽ എം.എൽ.എയുടെ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രൻ.

Tags:    
News Summary - The renaissance of the wives of CPM young leaders is taking place -K. Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.