റോ​ഡ്​ റോ​ള​ർ മ​റി​ഞ്ഞ നിലയിൽ

റോഡ് റോളര്‍ നിയന്ത്രണംവിട്ട് മറിഞ്ഞു

കടുത്തുരുത്തി: ഇറക്കത്തില്‍ നിയന്ത്രണംവിട്ട് റോഡ് റോളർ മറിഞ്ഞു.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഞായറാഴ്ച രാവിലെ ഒമ്പതിന് പൂവക്കോട്-അലരി റോഡിലാണ് അപകടം.

ടാറിങ് ജോലികള്‍ക്കായി പോകുമ്പോഴാണ് സംഭവം. ഗിയറി‍െൻറ തകരാറിനെ തുടര്‍ന്ന് റോഡ് റോളര്‍ പിറകോട്ട് ഉരുളുകയായിരുന്നു.അപകടത്തെ തുടര്‍ന്ന് റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. ഉച്ചയോടെ ക്രെയിന്‍ എത്തിച്ചാണ് റോഡ് റോളര്‍ ഉയര്‍ത്തിയത്.


Tags:    
News Summary - The road roller went out of control

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.