സ്​കൂൾ, കോളജ്​ അധ്യയന വർഷാരംഭം ജൂൺ ഒന്നിനുതന്നെ

തി​​രു​വ​ന​ന്ത​പു​രം: സ്​​കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും ജൂ​ൺ ഒ​ന്നി​നു​ത​ന്നെ അ​ധ്യ​യ​ന​വ​ർ​ഷം ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നം. പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ർ. ബി​ന്ദു​വും വെ​വ്വേ​റെ വി​ളി​ച്ച ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ്​ ധാ​ര​ണ​യാ​യ​ത്. ജൂ​ൺ ഒ​ന്നി​നു​ത​ന്നെ ഒാ​ൺ​ലൈ​നാ​യി ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കാ​നാ​ണ്​ തീ​രു​മാ​നം. ഒ​ന്നാം ക്ലാ​സി​ൽ പു​തു​താ​യി ചേ​രു​ന്ന​വ​ർ​ക്കാ​യി ഒാ​ൺ​ലൈ​നാ​യി പ്ര​വേ​ശ​നോ​ത്സ​വ​വും സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

അ​ധ്യ​യ​ന വ​ർ​ഷാ​രം​ഭം സം​ബ​ന്ധി​ച്ച് ​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വ്യാ​ഴാ​ഴ്​​ച വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തും. ഒ​ന്ന്​ മു​ത​ൽ പ​ത്ത്​ വ​രെ ക്ലാ​സു​ക​ൾ​ക്കാ​യി​രി​ക്കും ജൂ​ൺ ഒ​ന്നി​ന്​ ക്ലാ​സു​ക​ൾ തു​ട​ങ്ങു​ക. ഇൗ​മാ​സം അ​വ​സാ​ന​ത്തോ​ടെ ക്ലാ​സ്​ പൂ​ർ​ത്തി​യാ​കു​ന്ന പ്ല​സ്​ വ​ൺ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പ്ല​സ്​ ടു ​ക്ലാ​സു​ക​ൾ തു​ട​ങ്ങു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ വൈ​കാ​തെ തീ​രു​മാ​ന​മെ​ടു​ക്കും. ഇ​വ​ർ​ക്ക്​ പ്ല​സ്​ വ​ൺ പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്​ സം​ബ​ന്ധി​ച്ചും അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.

കോ​ള​ജു​ക​ളി​ലും സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും ജൂ​ൺ ഒ​ന്നി​നു​ത​ന്നെ അ​ധ്യ​യ​ന വ​ർ​ഷം തു​ട​ങ്ങാ​ൻ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി​ളി​ച്ച സ​ർ​വ​ക​ലാ​ശാ​ല വൈ​സ്​​ചാ​ൻ​സ​ല​ർ​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ്​ ധാ​ര​ണ​യാ​യ​ത്. ജൂ​ൺ 15 മു​ത​ൽ അ​വ​സാ​ന വ​ർ​ഷ ബി​രു​ദ, ബി​ര​ു​ദാ​ന്ത​ര കോ​ഴ്​​സു​ക​ളു​ടെ പ​രീ​ക്ഷ​ക​ൾ ഷെ​ഡ്യൂ​ൾ ചെ​യ്യാ​നും ജൂ​ലൈ 31ന​കം ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കാ​നു​മു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കാ​നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

സാ​േ​ങ്ക​തി​ക സ​ർ​വ​ക​ലാ​ശാ​ല​യും കു​സാ​റ്റും അ​വ​സാ​ന വ​ർ​ഷ പ​രീ​ക്ഷ​ക​ൾ ഒാ​ൺ​ലൈ​നാ​യി ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്​ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. മ​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ കോ​വി​ഡ്​ സാ​ഹ​ച​ര്യ​ം വി​ല​യി​രു​ത്തി പ​രീ​ക്ഷ ന​ട​ത്തി​പ്പി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. 

Tags:    
News Summary - The school and college academic year begins on June 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.