representation image

സ്കൂൾ ബസ് ഡ്രൈവർക്കും ലൈസൻസില്ല; വിദ്യാർഥികളെ സ്കൂളിലെത്തിച്ച് ഉദ്യോഗസ്ഥർ

കോട്ടക്കല്‍: സ്കൂൾ ബസിൽ പോകുന്ന വിദ്യാർഥികൾക്ക് വരെ സുരക്ഷയില്ലാത്ത അവസ്ഥ. ലൈസൻസ് പോലുമില്ലാതെ സ്കൂൾ ബസ് ഓടിച്ച ഡ്രൈവറെ എടരിക്കോട്ട്​ നിന്ന്​ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കൈയോടെ പൊക്കി. പരിശോധനക്കെത്തിയ ഉദ്യോഗസ്ഥർ തന്നെ ബസോടിച്ച് കുട്ടികളെ സ്കൂളിലെത്തിക്കുകയും ചെയ്തു.

ബുധനാഴ്ച രാവിലെ എടരിക്കോട്-പുതുപറമ്പ് റൂട്ടിൽ പൊട്ടിപ്പാറയിലായിരുന്നു സംഭവം. പരിശോധനക്കിടെയാണ്​ സ്‌കൂള്‍ ബസ് ഡ്രൈവര്‍ ലൈസന്‍സില്ലാതെയാണ് ബസോടിച്ചതെന്ന് കണ്ടെത്തിയത്​. ഇതോടെ ഡ്രൈവറെ ബസില്‍നിന്ന്​ ഉദ്യോഗസ്ഥര്‍ ഇറക്കി. തുടർന്ന്​ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജീഷ് വാലേരി ബസോടിച്ച് വിദ്യാര്‍ഥികളെ സുരക്ഷിതമായി സ്‌കൂളിലെത്തിച്ചു.

ഇരിങ്ങല്ലൂര്‍ എ.എല്‍.പി സ്‌കൂളിന്റെ ഉടമസ്ഥതയിലുള്ള ബസാണിത്. ലൈസന്‍സില്ലാത്ത ഡ്രൈവറെ വെച്ച് വാഹനം ഓടിച്ചതിന് സ്‌കൂള്‍ ബസിന്റെ ആര്‍.സി ഉടമക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എം.വി.ഐ കെ.എം. അസൈനാര്‍, എ.എം.വി.ഐമാരായ സുനില്‍ രാജ് എന്നിവരും പരിശോധനക്ക് നേതൃത്വം നൽകി.

Tags:    
News Summary - The school bus driver is also unlicensed; The officials brought the students to school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.