തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ആകെ 17 ദിവസങ്ങളാണ് സഭ സമ്മേളിച്ചത്. പ്രതിപക്ഷം മൂന്ന് ദിവസം സഭാനടപടികൾ ബഹിഷ്കരിക്കുകയും ചെയ്തു.
സമ്മേളന കാലയളവില്‍ 14 അടിയന്തരപ്രമേയ നോട്ടീസുകള്‍ സഭയുടെ പരിഗണനക്കെത്തി. 29 ശ്രദ്ധക്ഷണിക്കല്‍ നോട്ടീസുകളും 157 സബ്മിഷനുകളും അവതരിപ്പിച്ചു. 295 രേഖകള്‍ മന്ത്രിമാര്‍ മേശപ്പുറത്തുെവച്ചു. വിവിധ സമിതികളുടെ 58 റിപ്പോര്‍ട്ടുകള്‍ സഭയില്‍ സമര്‍പ്പിക്കുകയും ചെയ്തു. കേന്ദ്ര വൈദ്യുതി നിയമത്തിനെതിരെ സഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കി.
2020ലെ കേരള പൊലീസ് ചട്ടങ്ങള്‍ക്ക് നിർദേശിക്കപ്പെട്ട ഏതാനും ഭേദഗതികളും പരിഗണിച്ചു. ഇപ്പോള്‍ നിലനില്‍ക്കുന്ന 44 ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകളും മറ്റ് അടിയന്തര സ്വഭാവമുള്ള ബില്ലുകളും പരിഗണിക്കുന്നതിനായി ഉടന്‍തന്നെ സഭ സമ്മേളനം ചേരേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.