സ്വാശ്രയ കര്‍ഷക സമിതി സെക്രട്ടറിയെ ഓഫീസില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

ആമ്പല്ലൂര്‍: വെജിറ്റബിള്‍ ആൻഡ്​ ഫ്രൂട്ട്സ് പ്രൊമോഷന്‍ കൗണ്‍സിലിന്‍റെ കീഴിലുള്ള ആമ്പല്ലൂരിലെ സ്വാശ്രയ കര്‍ഷക സമിതിയുടെ സെക്രട്ടറിയെ ഓഫീസിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി.

മണ്ണംപേട്ട പച്ചളിപ്പുറം തേലൂര്‍ വീട്ടില്‍ രമേഷിന്റെ ഭാര്യ രാജലക്ഷ്മിയാണ് (42) മരിച്ചത്.  ചൊവ്വാഴ്ച രാവിലെ 10 ഓടെ  ഓഫീസിലെത്തിയ  ഉദ്യോഗസ്ഥനാണ് രാജലക്ഷ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹ്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പുതുക്കാട് പൊലീസ് പറഞ്ഞു. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍.

Tags:    
News Summary - The secretary of the Swasraya Karshaka Samiti was found hanging in her office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.