തിരുവനന്തപുരം: സെർവറിന്‍റെ സാങ്കേതിക തകരാറുമൂലം സംസ്ഥാനത്തെ റേഷൻ വിതരണം വീണ്ടും പ്രതിസന്ധിയിൽ. വ്യാഴാഴ്ചയും 'ആധാർ' സെർവർ നിശ്ചലമായതിനെ തുടർന്ന് 14 ജില്ലകളിലും റേഷൻ വിതരണം നവംബർ 30 വരെ ക്രമീകരിക്കാൻ സർക്കാർ തീരുമാനിച്ചു.
മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളില്‍ നവംബര്‍ 25, 28, 30 തീയതികളില്‍ രാവിലെ എട്ടു മുതല്‍ ഒന്നു വരെയും നവംബര്‍ 26, 29 തീയതികളില്‍ ഉച്ചക്കു ശേഷം രണ്ടു മുതല്‍ രാത്രി ഏഴു വരെയും പ്രവര്‍ത്തിക്കും. 46,49,095 കാർഡുടമകളാണ് ഈ സൗകര്യം വിനിയോഗിക്കേണ്ടത്.
തിരുവനന്തപുരം,എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളില്‍ നവംബര്‍ 26, 29 തീയതികളില്‍ രാവിലെ എട്ടു മുതല്‍ ഒന്നു വരെയും നവംബർ 25, 28, 30 തീയതികളില്‍ ഉച്ചക്കുശേഷം രണ്ടു മുതല്‍ ഏഴു വരെയും പ്രവര്‍ത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
ഈ മാസം 14 മുതൽ റേഷൻവിതരണം സ്തംഭനാവസ്ഥയിലാണ്. 26 മുതൽ കമീഷനെചൊല്ലി റേഷൻ വ്യാപാരികൾ അനിശ്ചിതകാല കടയടപ്പ് സമരം പ്രഖ്യാപിച്ചത് കടകളിലെ തിരക്ക് വർധിപ്പിക്കാൻ കാരണമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.