സെർവർ വീണ്ടും പിണങ്ങി; റേഷന് ഇന്നു മുതൽ പുതിയ സമയം
text_fieldsതിരുവനന്തപുരം: സെർവറിന്‍റെ സാങ്കേതിക തകരാറുമൂലം സംസ്ഥാനത്തെ റേഷൻ വിതരണം വീണ്ടും പ്രതിസന്ധിയിൽ. വ്യാഴാഴ്ചയും 'ആധാർ' സെർവർ നിശ്ചലമായതിനെ തുടർന്ന് 14 ജില്ലകളിലും റേഷൻ വിതരണം നവംബർ 30 വരെ ക്രമീകരിക്കാൻ സർക്കാർ തീരുമാനിച്ചു.
മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളില്‍ നവംബര്‍ 25, 28, 30 തീയതികളില്‍ രാവിലെ എട്ടു മുതല്‍ ഒന്നു വരെയും നവംബര്‍ 26, 29 തീയതികളില്‍ ഉച്ചക്കു ശേഷം രണ്ടു മുതല്‍ രാത്രി ഏഴു വരെയും പ്രവര്‍ത്തിക്കും. 46,49,095 കാർഡുടമകളാണ് ഈ സൗകര്യം വിനിയോഗിക്കേണ്ടത്.
തിരുവനന്തപുരം,എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളില്‍ നവംബര്‍ 26, 29 തീയതികളില്‍ രാവിലെ എട്ടു മുതല്‍ ഒന്നു വരെയും നവംബർ 25, 28, 30 തീയതികളില്‍ ഉച്ചക്കുശേഷം രണ്ടു മുതല്‍ ഏഴു വരെയും പ്രവര്‍ത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
ഈ മാസം 14 മുതൽ റേഷൻവിതരണം സ്തംഭനാവസ്ഥയിലാണ്. 26 മുതൽ കമീഷനെചൊല്ലി റേഷൻ വ്യാപാരികൾ അനിശ്ചിതകാല കടയടപ്പ് സമരം പ്രഖ്യാപിച്ചത് കടകളിലെ തിരക്ക് വർധിപ്പിക്കാൻ കാരണമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.