കൊച്ചി: ലക്ഷദ്വീപിലേക്ക് ഇന്നലെ പുറപ്പെടേണ്ട യാത്രാ കപ്പൽ വൈകുന്നതായി പരാതി. എം.വി. കോറൽസ് എന്ന കപ്പലാണ് വൈകുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് 2.30നാണ് യാത്രക്കാരെ കപ്പലിൽ കയറ്റിയത്. രോഗികളും കുട്ടികളും പ്രായമായവരും അടക്കമുള്ളവർ കപ്പലിലുണ്ട്.
വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് കപ്പൽ പുറപ്പെടാനായി യാത്രക്കാരുടെ സർവേ നടത്തിയത്. എന്നാൽ, സർവേക്ക് ശേഷം കപ്പലിൽ കാർഗോ കയറ്റാൻ ആരംഭിച്ചു. കാർഗോ കയറ്റുന്നത് പൂർത്തിയാകാത്ത സാഹചര്യത്തിലാണ് കപ്പൽ പുറപ്പെടാത്തതെന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ രണ്ടു മാസമായി കപ്പൽ വൈകിയാണ് യാത്ര പുറപ്പെടുന്നതെന്ന് യാത്രക്കാരൻ വിഡിയോ സന്ദേശത്തിൽ പറഞ്ഞു. രാത്രി 12 മണിക്ക് പുറപ്പെടുന്ന കപ്പൽ പിറ്റേന്ന് വൈകീട്ട് നാലു മണിക്കാണ് എത്തുന്നത്. കപ്പൽ വൈകുന്നതിൽ പരിഹാരം കാണാൻ അധികാരികൾക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നും യാത്രക്കാരൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.