കോട്ടയം: മകൻ മാസങ്ങളോളം വീട്ടിനുള്ളിൽ പൂട്ടിയിട്ടതിനെ തുടർന്ന് പിതാവ് ഭക്ഷണവും വെള്ളവും കിട്ടാതെ മരിച്ചു. മാനസികനില തെറ്റിയ മാതാവിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കോട്ടയം മുണ്ടക്കയം പഞ്ചായത്തിലെ അസംമ്പനിയിലാണ് സംഭവം. മകൻ റെജി ഒളിവിലാണ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാതാപിതാക്കളെ റെജി മുറിയിൽ പൂട്ടിയിട്ടിരുന്നതായാണ് വിവരം. ദിവസങ്ങളോളം ഭക്ഷണവും വെള്ളവും മരുന്നും ലഭിച്ചിരുന്നില്ല. തൊടിയില്‍ വീട്ടില്‍ പൊടിയനാണ് പട്ടിണി കിടന്ന് മരിച്ചത്. ഇയാള്‍ക്ക് 80 വയസ്സായിരുന്നു. ഭാര്യ അമ്മിണിക്ക് 76 വയസ്സാണ് പ്രായം.
ദമ്പതികളുടെ ഇളയമകനാണ് റെജി. ആശാ പ്രവർത്തകർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച പോലീസും ജനപ്രതിനിധികളും എത്തിയാണ് ദമ്പതികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ ചികിത്സയിലിരികെയാണ് പൊടിയൻ മരിച്ചത്. മാതാപിതാക്കളെ കിടക്കുന്ന കട്ടിലിൽ മകൻ പട്ടിയെ കെട്ടിയിട്ടിരുന്നു. പൊടിയന്‍റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു.
പോസ്റ്റ്മോർട്ടത്തിനുശേഷം തുടർനടപടി സ്വീകരിക്കുമെന്നും മുണ്ടക്കയം സി.ഐ പറഞ്ഞു. സംഭവത്തിൽ ഇളയ മകൻ റെജിയെ പോലീസ് തെരയുകയാണ്. ഇവരുടെ മൂത്തമകൻ 15 കിലോമീറ്റർ അകലെയാണ് താമസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.