സംസ്ഥാന സർക്കാർ 1500 കോടി കൂടി കടമെടുക്കുന്നു

തിരുവനന്തപുരം: സംസ്ഥാനം 1500 കോടി രൂപ കൂടി കടമെടുക്കുന്നു. വികസന പ്രവർത്തനങ്ങൾക്ക്​ പണം കണ്ടെത്താനാണ്​ കടമെടുപ്പെന്നാണ്​ ഔദ്യോഗിക വിശദീകരണം. അടുത്തമാസത്തെ ശമ്പള-പെൻഷൻ വിതരണം സുഗമമാക്കാൻ കൂടി ലക്ഷ്യമിട്ടാണ്​ കടമെടുപ്പ്​. വാർഷിക പദ്ധതിയിൽ കൂടുതൽ ചെലവ്​ വരുന്ന മാസങ്ങൾ കൂടിയാണ്​ വരാനിരിക്കുന്നത്​.

കടപ്പത്ര ലേലം ഒക്ടോബർ 25ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫിസിൽ നടക്കും. തൊട്ടടുത്ത ദിവസം പണം ലഭിക്കും. കിഫ്​ബി അടക്കം ബജറ്റിന്​ പുറത്തുള്ള കടമെടുപ്പ്​ സംസ്ഥാന സർക്കാറിന്‍റെ കടമെടുപ്പ്​ പരിധിയിൽ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുണ്ട്​. ഇതുമൂലം കടമെടുക്കാനും സംസ്ഥാനം പ്രയാസപ്പെടുന്നുണ്ട്​. 

Tags:    
News Summary - The state government borrows another 1500 crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.