കേന്ദ്രത്തിനെതിരായ സമരം ആരെയും തോൽപ്പിക്കാനല്ല; അതിജീവനമാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്രസർക്കാറിനെതിരെ ഡൽഹിയിൽ സംസ്ഥാന സർക്കാർ നടത്തുന്ന സമരം ആരെയും തോൽപ്പിക്കാൻ വേണ്ടിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സവിശേഷമായ സമരമാണ് നാളെ നടക്കുന്നത്. അർഹമായത് നേടിയെടുക്കാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

കടമെടുപ്പ് പരിധിയിൽ കേന്ദ്രസർക്കാർ വെട്ടിക്കുറച്ചത് 7,000 കോടി രൂപയാണ്. കേരളത്തെ ബുദ്ധിമുട്ടിക്കുകയെന്ന നിർബന്ധബുദ്ധിയാണ് ഇതിന് പിന്നിലുള്ളത്. ചിലയിടങ്ങളിൽ ലാളനയും മറ്റു ചിലയിടത്ത് പീഡനവുമെന്നതാണ് കേന്ദ്രസർക്കാർ നയം. എൻ.ഡി.എ ഇതര കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം കേന്ദ്രത്തിന്റെ പീഡനം നേരിടുകയാണ്.

ഇല്ലാത്ത അധികാരങ്ങൾ ഉപയോഗിച്ച് ഭരണഘടനവിരുദ്ധമായ നടപടികളാണ് കേന്ദ്രസർക്കാർ എടുക്കുന്നത്. ധനകാര്യ കമീഷൻ ശിപാർശകൾക്ക് വിരുദ്ധമാണ് കേന്ദ്രസർക്കാറിന്റെ നടപടികൾ. ഡൽഹിയിൽ നടക്കുന്ന സമരത്തിൽ മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ എന്നിവർ പ​ങ്കെടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ലൈഫ് പദ്ധതിയിൽ രണ്ടര ലക്ഷത്തിലേറെ വീടുകൾ നിർമിച്ചത് സംസ്ഥാന സർക്കാറിന്റെ ചെലവിൽ. ലൈഫിൽ കേന്ദ്രസർക്കാറിന്റെ ബ്രാൻഡിങ് എന്ന ആവശ്യം അംഗീകരിക്കില്ല. രാജ്യം ഒന്നാകെ കേരളം നടത്തുന്ന സമരത്തിൽ അണിചേരുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രസർക്കാറിനെതിരെ നാളെ കേരളം നടത്തുന്ന സമരത്തിൽ പ്രതിപക്ഷത്തുള്ള ചില പാർട്ടികളും പ​ങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഡി.എം.കെ സമരത്തിൽ പ​ങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എൻ.സി.പി അധ്യക്ഷൻ ശരത് പവാറും സമരത്തിന് പിന്തുണ അറിയിച്ചിരുന്നു.

Tags:    
News Summary - The struggle against the Center is not to defeat anyone; The chief minister said that survival is the goal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.