വിദ്യാർഥിയെ പൊലീസ് മർദിച്ചെന്ന്; 17കാരൻ ആശുപത്രിയിൽ

നെന്മാറ: പ്ലസ് ടു വിദ്യാർഥിയെ നെന്മാറ പൊലീസ് മർദിച്ചതായി പരാതി. തിങ്കളാഴ്ച രാവിലെ പതിനൊന്നോടെ രക്ഷിതാവിനോടൊപ്പം ഇലക്ട്രിക് ഉപകരണം വാങ്ങാനെത്തിയ 17കാരനെയാണ് ടൗണിൽ പൊലീസുകാർ മർദിച്ചത്. വിദ്യാർഥിയെ നെന്മാറ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊല്ലങ്കോട്ട് പഠിക്കുന്ന ചാത്തമംഗലം സ്വദേശിയായ വിദ്യാർഥി മുടി നീട്ടിവളർത്തിയിരുന്നു. കഞ്ചാവ് വിൽപനയുമായി വിദ്യാർഥിക്ക് ബന്ധമുണ്ടെന്ന് സംശയിച്ചായിരുന്നത്രെ തലക്ക് കുത്തിപ്പിടിച്ച് പൊലീസ് വാഹനത്തിലേക്ക് തള്ളിയിട്ട് മർദനം തുടങ്ങിയത്. 

Tags:    
News Summary - The student was beaten by the police; 17-year-old in hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.