തലശ്ശേരി: ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള പോരിന്റെ ദുരിതമനുഭവിക്കുന്നത് വിദ്യാർഥികളാണെന്ന് കെ. മുരളീധരൻ എം.പി. യൂനിവേഴ്സിറ്റികളിൽ വൈസ് ചാൻസലർമാർ ഇല്ലാത്തതിനാൽ വിദ്യാർഥികൾ സംസ്ഥാനത്തിന് പുറത്തേക്ക് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഴയ ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച കുറ്റവിചാരണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർവകലാശാലകളിൽ വൈസ് ചാൻസലർമാർ ഇല്ലാത്ത നിലയാണ്. ഒരുവശത്ത് സി.പി.എം പ്രവർത്തകരെ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്യുമ്പോൾ മറുവശത്ത് ഗവർണർ ബി.ജെ.പി പ്രവർത്തകരെ തിരുകിക്കയറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു. എൻ. ഷംസുദ്ദീൻ എം. എൽ.എ മുഖ്യപ്രഭാഷണം നടത്തി. എൻ. മഹമൂദ് അധ്യക്ഷതവഹിച്ചു.
അഡ്വ.സി.ടി. സജിത്ത്, സജീവ് മാറോളി, എം.പി. അരവിന്ദാക്ഷൻ, വി.എൻ. ജയരാജ്, അഡ്വ. കെ.എ. ലത്തീഫ്, വി. രാധാകൃഷ്ണൻ, കെ.സി. അഹമ്മദ്, പി.ടി. മാത്യു, മഹമൂദ് കടവത്തൂർ, അഡ്വ. കെ. ഷുഹൈബ്, ഷാനിദ് മേക്കുന്ന്, വി.സി. പ്രസാദ്, കെ. ശശിധരൻ, സാഹിർ പാലക്കൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.