ജല അ​തോറിറ്റിയുടെ കോടികളുടെ ഭൂമി ബി.ഒ.ടി പദ്ധതികൾക്ക്​ കൈമാറാൻ നീക്കം

തി​രു​വ​ന​ന്ത​പു​രം: വി​വി​ധ ജി​ല്ല​ക​ളി​ലെ ജ​ല അ​തോ​റി​റ്റി ഭൂ​മി ബി.​ഒ.​ടി പ​ദ്ധ​തി​ക​ൾ​ക്ക്​ കൈ​മാ​റാ​ൻ നീ​ക്കം. വാ​ണി​ജ്യ കേ​​​ന്ദ്ര​ങ്ങ​ൾ, റി​സോ​ർ​ട്ടു​ക​ൾ, റ​സ്​​റ്റാ​റ​ന്‍റു​ക​ൾ, ഗെ​സ്​​റ്റ്​ ഹൗ​സു​ക​ൾ എ​ന്നി​ങ്ങ​നെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ ഭൂ​മി ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. അ​തോ​റി​റ്റി​ക്ക്​ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള പ​ണം ഇ​ല്ലാ​ത്ത​തി​നാ​ൽ നി​ക്ഷേ​പ​ക​രെ ക​ണ്ടെ​ത്തി ​‘പ്ര​ഫ​ഷ​ന​ൽ’ ആ​യി പ​ദ്ധ​തി നി​ർ​വ​ഹ​ണം ന​ട​ത്താ​നാ​ണ്​ ​തീ​രു​മാ​നം. ഇ​തി​നാ​യി ജ​ല​വി​ഭ​വ വ​കു​പ്പ്​ അ​ഡീ​ഷ​ന​ൽ ചീ​ഫ്​ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത​ത​ല​യോ​ഗം ചേ​ർ​ന്നു. ജ​ല അ​തോ​റി​റ്റി എം.​ഡി, ടെ​ക്​​നി​ക്ക​ൽ ​മെം​ബ​ർ, പ്രോ​ജ​ക്ട്​​സ്​ ആ​ൻ​ഡ്​ ഓ​പ​റേ​ഷ​ൻ​സ് ചീ​ഫ്​ എ​ൻ​ജി​നീ​യ​ർ, ഫി​നാ​ൻ​സ്​ മാ​നേ​ജ​ർ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു. ‘നോ​ൺ വാ​ട്ട​ർ റ​വ​ന്യൂ ​പ്രോ​ജ​ക്ടു​ക​ൾ’ എ​ന്ന പേ​രി​ലാ​ണ് പ​ദ്ധ​തി.

പ​ദ്ധ​തി​ക​ൾ​ക്കാ​യി കൈ​മാ​റു​ന്ന ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം രേ​ഖ​ക​ളി​ൽ അ​തോ​റി​റ്റി​ക്ക്​ ത​ന്നെ​യാ​യി​രി​ക്കു​മെ​ങ്കി​ലും ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ന​ൽ​കു​ന്ന ക​രാ​റു​ക​ൾ സ്വ​ത്തു​വ​ക​ക​ളി​ൽ അ​തോ​റി​റ്റി​യു​ടെ നി​യ​​​ന്ത്ര​ണം ന​ഷ്​​ട്ട​പ്പെ​ടു​ത്തു​മെ​ന്നാ​ണ്​ ആ​ശ​ങ്ക. ബി.​ഒ.​ടി അ​ടി​സ്​​ഥാ​ന​ത്തി​ൽ ന​ൽ​കി​യ മ​ണി​യാ​ർ ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി കാ​ല​വ​ധി ക​ഴി​ഞ്ഞി​ട്ടും കെ.​എ​സ്.​ഇ.​ബി​ക്ക്​ കൈ​മാ​റാ​ൻ സ്വ​കാ​ര്യ ക​മ്പ​നി മ​ടി​ക്കു​ന്ന​തി​ന്​ സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​മാ​വും ജ​ല അ​തോ​റി​റ്റി​യും നേ​രി​ടേ​ണ്ടി​വ​രി​ക​യെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്നു.

ഗെ​സ്റ്റ്​​ഹൗ​സു​ക​ൾ, ഇ​ൻ​സ്​​പെ​ക്​​ഷ​ൻ ബം​ഗ്ലാ​വു​ക​ൾ, വാ​ണി​ജ്യ കേ​ന്ദ്ര​ങ്ങ​ൾ, റി​സോ​ർ​ട്ടു​ക​ൾ, റ​സ്​​റ്റാ​റ​ന്‍റു​ക​ൾ എ​ന്നി​ങ്ങ​നെ വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ്​ ​സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​രി​ഗ​ണി​ക്കു​ന്ന​ത്.

നി​ല​വി​ലെ ഗെ​സ്റ്റ്​ ഹൗ​സു​ക​ളോ​ട്​ ചേ​ർ​ന്ന്​ പു​തി​യ​വ നി​ർ​മി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള ഇ​ട​ങ്ങ​ളി​ൽ പ​ഴ​യ കെ​ട്ടി​ട​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി, പ​രി​പാ​ല​നം എ​ന്നി​വ​യും അ​തേ ക​രാ​റു​കാ​ര​ന്​ ന​ൽ​കാ​നും ഉ​ദ്ദേ​ശി​ക്കു​ന്നു. ഒ​രേ​ക്ക​റി​ൽ കൂ​ടു​ത​ൽ സ്ഥ​ല​മു​ള്ള​യി​ട​ങ്ങ​ളി​ൽ നി​ല​വി​ലെ കെ​ട്ടി​ട​ങ്ങ​ൾ പ​ല സ്ഥ​ല​ത്താ​യി ഉ​ണ്ടെ​ങ്കി​ൽ പു​നഃ​ക്ര​മീ​ക​രി​ച്ച്​ പു​തി​യ കെ​ട്ടി​ട​ത്തി​ന്​ സ്ഥ​ല​മൊ​രു​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി.

നി​ക്ഷേ​പ​ക​രെ ‘ആ​ക​ർ​ഷി​ക്കു​ന്ന’ രീ​തി​യി​ൽ പ​ദ്ധ​തി​ക്ക്​ രൂ​പം ന​ൽ​കാ​നാ​ണ്​ നി​ർ​ദേ​ശം. ജ​ല അ​തോ​റി​റ്റി​യു​ടെ കൈ​വ​ശം ’ചെ​ല​വി​ടാ​ൻ പ​ണ​മി​ല്ല’ എ​ന്ന്​ അ​ധി​കൃ​ത​ർ ത​ന്നെ വ്യ​ക്ത​മാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബി.​ഒ.​ടി മാ​തൃ​ക​യാ​ണ്​ പ്ര​ധാ​ന​മാ​യും മു​ന്നി​ലു​ള്ള​തെ​ങ്കി​ലും ഇ​തേ​ക്കു​റി​ച്ച്​ ക​ഴി​ഞ്ഞ ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലും വ്യ​ക്ത​ത വ​രു​ത്തി​യി​ട്ടി​ല്ല. പ​ണം ‘നി​ക്ഷേ​പ​ക​രി​ൽ​നി​ന്ന്​ ക​ണ്ടെ​ത്തും’ എ​ന്ന്​ മാ​ത്ര​മാ​ണ്​ യോ​ഗ തീ​രു​മാ​നം. 

Tags:    
News Summary - Move transfer crores of water authority's land to BOT projects

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.