സ്ഥിരം ജീവനക്കാർ എന്ന നിലയിൽ 31 പേരാണ് അധികമുള്ളത്. ആകെയുള്ളതിെൻറ ഏതാണ്ട് 10 ശതമാനം അധികജീവനക്കാരാണ്. ജീവനക്കാരിൽ 62 പേർ ഡെപ്യൂട്ടേഷനിൽ സ്പ്ലൈകോയിൽ എത്തിയവരാണ്. വകുപ്പിലെ ഭരണം നടത്തുന്ന പാർട്ടിയുടെ രാഷ്ട്രീയസ്വാധീനത്തിലാണ് ഡെപ്യൂട്ടേഷൻ നിയമങ്ങൾ നടന്നതെന്നും ആക്ഷേപമുണ്ട്. ഇത്രയധികം ജീവനക്കാർ എന്തിനെന്ന ചോദ്യത്തിന് കൃത്യമായ മറുപടിയില്ല. താൽക്കാലിക ജീവനക്കാരുടെ വിവരങ്ങൾ ആരാഞ്ഞ് ധനകാര്യ പരിശോധനസംഘം അന്വേഷണക്കുറിപ്പ് നൽകിയെങ്കിലും സപ്ലൈകോ അധികൃതർ വിവരം നൽകിയില്ല. ഇവരുടെ നിയമനം സുതാര്യമല്ലെന്ന ആരോപണം നിലനിൽക്കുമ്പോഴാണ് വിവരങ്ങൾ നിഷേധിച്ചത്.
അതേസമയം, ജില്ലയിലെ കൊച്ചി, വടക്കൻ പറവൂർ, എറണാകുളം, പെരുമ്പാവൂർ, മൂവാറ്റുപുഴ, ഡിപ്പോകളിൽ 28 ദിവസ വേതന ജീവനക്കാർ ജോലി ചെയ്യുെന്നന്ന് അന്വേഷണത്തിൽ കണ്ടെത്തി. ജീവനക്കാരുടെ ശമ്പളം, പെൻഷൻ കോൺട്രിബ്യൂഷൻ, ഇ.പി.എഫ് ഇനങ്ങളിൽ ഉൾപ്പെടെ ദേശീയ ഭക്ഷ്യഭദ്രത പദ്ധതി (എൻ.എഫ്.എസ്.എ) നടത്തിപ്പുമായി ബന്ധപ്പെട്ട പ്രതിമാസ ചെലവുകളാണ് സപ്ലൈകോ സർക്കാറിലേക്ക് ആവശ്യപ്പെടുന്നത്.
പറവൂർ അധികമായി ആവശ്യപ്പെട്ടത് 43.21 ലക്ഷം
വടക്കൻ പറവൂർ താലൂക്കിലെ 149 ന്യായവില ഷോപ്പിലേക്ക് ഭക്ഷ്യധാന്യങ്ങളുടെ സംഭരണവും വിതരണവും പറവൂർ ഡിപ്പോയിൽനിന്നാണ്. സംസ്ഥാന വെയർഹൗസിങ് കോർപറേഷെൻറ ഒരു ഗോഡൗണാണ് ഇവിടെയുള്ളത്. മൂന്ന് ജൂനിയർ അസിസ്റ്റൻറ്, ഒരു എ.എസ്.എം തസ്തികയിലെ സ്ഥിരം ജീവനക്കാരും രണ്ട് ദിവസവേതന ജീവനക്കാരും എൻ.എഫ്.എസ്.എ നടത്തിപ്പിന് ഡിപ്പോയിൽ ജോലി ചെയ്യുന്നു.
2017 ഏപ്രിൽ മുതൽ 2019 നവംബർ വരെ ഭക്ഷ്യഭദ്രത പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട ചെലവിനത്തിൽ വടക്കൻ പറവൂർ ഡിപ്പോയിൽനിന്ന് സമർപ്പിച്ച കണക്കുകൾ പരിശോധിച്ചതിൽ കാര്യങ്ങൾ സുതാര്യമല്ല. വിവിധ ഇനങ്ങളിലായി ചെലവ് കണക്കിൽ ക്ലയിം ചെയ്ത തുകകൾ പല മാസങ്ങളിലും യഥാർഥ രേഖകളിലുള്ളതിെനക്കാൾ വ്യത്യാസമാണ്. ചെലവായ തുകയും സർക്കാറിനോട് ആവശ്യപ്പെട്ട തുകയും തമ്മിൽ പൊരുത്തപ്പെടുന്നില്ല.
കണക്ക് പരിശോധിച്ചപ്പോൾ 43. 21 ലക്ഷം രൂപ അധികമായി ക്ലെയിം ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. ഭക്ഷ്യധാന്യങ്ങൾ എഫ്.സി.ഐ ഗോഡൗണിൽനിന്ന് സപ്ലൈകോ ഡിപ്പോ ഗോഡൗണിൽ എത്തിക്കുന്നതുവരെയുള്ള ചെലവുകൾ പരിശോധിച്ചതിൽ ട്രാൻസ്പോർട്ടേഷൻ ചാർജ് ഇനത്തിൽ 2017 ഏപ്രിൽ മുതൽ 2019 നവംബർ വരെ രേഖകളിലുള്ളതിെനക്കാൾ 3.83 ലക്ഷം അധികമായി ക്ലെയിം ചെയ്തു. ഉദാഹരണമായി 2019 നവംബറിലെ ട്രാൻസ്പോർട്ടേഷൻ ചാർജ് രേഖകളിലുള്ളത് 5.86 ലക്ഷമാണ്. എന്നാൽ, സർക്കാറിനോട് ആവശ്യപ്പെട്ടത് 6.79 ലക്ഷമാണ്. അതുപോലെ ഹാൻഡ്ലിങ് ചാർജായി ഇതേകാലത്ത് 44.27 ലക്ഷവും ആവശ്യപ്പെടുമ്പോൾ രേഖകളിൽ ചെലവായി തുകയൊന്നും രേഖപ്പെടുത്തിയിട്ടില്ല.
എറണാകുളത്തും ഗുരുതര പിഴവ്
സപ്ലൈകോ എറണാകുളം ഡിപ്പോയിൽനിന്ന് യഥാർഥത്തിൽ ഭക്ഷ്യഭദ്രത പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടായ ചെലവിനെക്കാൾ അധികമായി ആവശ്യപ്പെട്ടത് 4,46,636 രൂപയാണെന്ന് പരിശോധനയിൽ കണ്ടെത്തി. കണയന്നൂർ താലൂക്ക് സപ്ലൈ ഓഫിസറുടെ പരിധിയിലെ 167 ന്യായവില ഷോപ്പിലെയും കൊച്ചി സിറ്റി കോർപറേഷൻ ഓഫിസറുടെ പരിധിയിലെ 90 ന്യായവില ഷോപ്പിലെയും സംഭരണവും വിതരണവും എറണാകുളം ഡിപ്പോയാണ് കൈകാര്യം ചെയ്യുന്നത്. 2017 ഏപ്രിൽ മുതൽ 19 നവംബർ വരെ ലഭ്യമായ രേഖകൾ പരിശോധന നടത്തി. അതിൽനിന്ന് സർക്കാറിലേക്ക് സമർപ്പിച്ച ചെലവുകണക്ക് തുകകൾ രേഖകളിലുള്ളതിെനക്കാൾ വ്യത്യാസമുണ്ടെന്ന് കണ്ടെത്തി. ധാന്യങ്ങൾ എഫ്.സി.ഐ ഗോഡൗണിൽനിന്ന് സപ്ലൈകോ ഡിപ്പോ ഗോഡൗണിലേക്ക് എത്തിച്ചതിൽ ട്രാൻസ്പോർട്ടേഷൻ ചാർജിൽ ചെലവ് രേഖപ്പെടുത്തിയതിെനക്കാൾ 24,075 കുറച്ചാണ് സർക്കാറിനോട് ആവശ്യപ്പെട്ടത്. അതുപോലെ ഹാൻഡ്ലിങ് ചാർജിലും 3,69,608 രൂപ കുറച്ച് ആവകാശപ്പെട്ടു. ഇത് കണക്കിലെ മറിമായമാണ്. ന്യായവില ഷോപ്പുകളിൽ എത്തിക്കാനുള്ള ചെലവിലും ട്രാൻസ്പോർട്ടേഷൻ ചാർജിൽ 21.18 ലക്ഷം കുറച്ച് കാണിച്ചു. അതേസമയം വാടകയിനത്തിൽ രേഖയിലുള്ളതിെനക്കാൾ 5.28 ലക്ഷം കൂടുതലാണ് ആവശ്യപ്പെട്ടത്.
ശമ്പളം, കൂലി, പെൻഷൻ, ഇ.പി.എഫ് എന്നിവയുടെ കണക്ക് പരിശോധിച്ചപ്പോൾ അവിടെയും െചലവിനെക്കാൾ 5.97ലക്ഷം അധികം ആവശ്യപ്പെട്ടു. ആവശ്യത്തിലധികം ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടെങ്കിലും ശരിയായ കണക്കില്ലായ്മയാണ് ഈ സ്ഥാപനത്തിെൻറ കൈമുതൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.