ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​റി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ​ച​ട​ങ്ങി​നാ​യി ഒ​രു​ങ്ങു​ന്ന തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്​​റ്റേ​ഡി​യ​ത്തി​ലെ പ്ര​ധാ​ന​വേ​ദി (ചിത്രം: ബി​മ​ൽ ത​മ്പി)

സത്യപ്രതിജ്ഞ ചടങ്ങിൽ തമിഴ്നാട്, ബംഗാൾ സർക്കാർ പ്രതിനിധികൾ പങ്കെടുക്കും

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ്നാട്, പശ്ചിമ ബംഗാൾ സർക്കാറുകളുടെ പ്രതിനിധികൾ പങ്കെടുക്കും. തമിഴ്നാട് സർക്കാറിനെ പ്രതിനിധീകരിച്ച് വ്യവസായ മന്ത്രി തങ്കം തേനരശും ബംഗാൾ സർക്കാറിന്‍റെ പ്രതിനിധിയായി തൃണമൂൽ കോൺഗ്രസ് എം.പി കാകോലി ഘോഷ് ദസ്തദറും ആണ് പങ്കെടുക്കുക.

തു​ട​ർ​ഭ​ര​ണം നേ​ടി​യ ഇ​ട​തു​മു​ന്ന​ണി​ സ​ർ​ക്കാ​ർ വൈ​കീ​ട്ട്​ മൂ​ന്ന​ര​ക്ക്​ സെ​ൻ​ട്ര​ൽ സ്​​റ്റേ​ഡി​യ​ത്തി​ലെ വി​ശാ​ല​മാ​യ പ​ന്ത​ലിൽ നടക്കുന്ന ച​ട​ങ്ങിൽ അ​ധി​കാ​ര​മേൽക്കും. മു​ഖ്യ​മ​ന്ത്രി​ക്കും മ​റ്റ്​ മ​ന്ത്രി​മാ​ർ​ക്കും ഗ​വ​ർ​ണ​ർ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​​ഖാ​ൻ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കും. ​

ക​ർ​ശ​ന കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കെ ഹ്ര​സ്വ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ച​ട​ങ്ങി​ൽ സ​ത്യ​പ്ര​തി​ജ്ഞ​ക്ക്​ ശേ​ഷം മ​ന്ത്രി​മാ​ർ സെ​ക്ര​േ​ട്ട​റി​യ​റ്റി​ലെ​ത്തി ആ​ദ്യ മ​ന്ത്രി​സ​ഭാ ​യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ക്കും.

Tags:    
News Summary - The swearing-in ceremony will be attended by representatives of the Governments of Tamil Nadu and Bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.