തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയിക്കുന്ന അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുന്നതിനുള്ള സമയക്രമം തദ്ദേശവകുപ്പ് പുറപ്പെടുവിച്ചു. ഇൗ വർഷം നവംബർ 11 നും ഡിസംബർ 20 നും ഇടയ്ക്ക് കാലാവധി അവസാനിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും 2020 ഡിസംബർ 21ന് സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ എടുത്ത് അധികാരമേൽക്കണമെന്ന് തദ്ദേശവകുപ്പ് ഉത്തരവിറക്കി.
ഭരണസമിതിയുടെ കാലാവധി ഡിസംബർ 20ന് പൂർത്തിയാകാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടെയും സത്യപ്രതിജ്ഞ/ ദൃഢപ്രതിജ്ഞ നടത്തണം. 2020 ഡിസംബർ 20 ന് കാലാവധി പൂർത്തിയാകാത്തതായി എട്ട് തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. (തദ്ദേശ സ്ഥാപനം, ജില്ല, സത്യപ്രതിജ്ഞ തീയതി ക്രമത്തിൽ) വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് -മലപ്പുറം- ഡിസംബർ 22; ചോക്കോട് ഗ്രാമപഞ്ചായത്ത് - മലപ്പുറം- ഡിസംബർ 26; തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത്- മലപ്പുറം- ജനുവരി ഒന്ന്; മംഗലം ഗ്രാമപഞ്ചായത്ത്- മലപ്പുറം- ഫെബ്രുവരി ഒന്ന്; വെട്ടം ഗ്രാമപഞ്ചായത്ത്- മലപ്പുറം- ഫെബ്രുവരി ഒന്ന്; തിരുനാവായ ഗ്രാമപഞ്ചായത്ത്- മലപ്പുറം- ഫെബ്രുവരി ഒന്ന്; മക്കരപറമ്പ് ഗ്രാമപഞ്ചായത്ത്- മലപ്പുറം- ഫെബ്രുവരി ഒന്ന്; തിരൂർ ബ്ലോക്ക് പഞ്ചായത്ത്- മലപ്പുറം- ഫെബ്രുവരി ഒന്ന്.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെയും മുനിസിപ്പൽ കൗൺസിലുകളുടെയും സത്യപ്രതിജ്ഞ രാവിലെ പത്തിനും മുനിസിപ്പൽ കോർപറേഷനുകളുടെ സത്യപ്രതിജ്ഞ രാവിലെ 11.30 നും നടത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. ഒാരോ തദ്ദേശഭരണ സ്ഥാപനത്തിലെയും തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളെയും ആദ്യം സത്യപ്രതിജ്ഞ ചെയ്യിക്കണം. ഒാരോ തദ്ദേശസ്വയം ഭരണ സ്ഥാപനത്തിലെയും തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളെയും ആദ്യം സത്യപ്രതിജ്ഞ ചെയ്ത അംഗം സത്യപ്രതിജ്ഞ ചെയ്യിക്കണം.
സത്യപ്രതിജ്ഞ ചടങ്ങ് കഴിഞ്ഞാലുടൻ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ആദ്യയോഗം ആദ്യം സത്യപ്രതിജ്ഞ ചെയ്ത അംഗത്തിെൻറ അധ്യക്ഷതയിൽ ചേരണം. ഇൗ യോഗത്തിൽ പ്രസിഡൻറ്, ചെയർപേഴ്സൺ, മേയർ, വൈസ് പ്രസിഡൻറ്, വൈസ് ചെയർേപഴ്സൺ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുമെന്ന വിവരം തദ്ദേശവകുപ്പ് സെക്രട്ടറി അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.