ബാഗ് മോഷണം പതിവാക്കിയ കള്ളൻ പിടിയിൽ

കൊടുങ്ങല്ലൂർ: സ്വർണ്ണവും പണവും അടങ്ങിയ ബാഗ് മോഷണം ശീലമാക്കിയ വിരുതനെ പൊലീസ് വലയിലാക്കി. കൊടുങ്ങല്ലൂർ ശ്രീ കുരുംബ ക്ഷേത്ര മൈതാനിയിൽ പാർക്ക് ചെയ്തിരുന്ന ഇന്നോവ കാറിന്റെ ചില്ല് പൊട്ടിച്ച് പണമടങ്ങിയ ബാഗ് മോഷ്ടിച്ചത് ഉൾപ്പെടെ വിവിധ കേസുകളിൽ പ്രതിയായ ഇരിഞ്ഞാലക്കുട പൂമംഗലം എടക്കുളം കുണ്ടൂർ വീട്ടിൽ അഖിൽ (28) ആണ് പിടിയിലായത്.

സംശയകരമായ സാഹചര്യത്തിൽ നമ്പർപ്ലേറ്റ് മാറ്റിയെഴുതിയ മോട്ടോർ സൈക്കിളിൽ സഞ്ചരിച്ചിരുന്ന യുവാവിനെ തടഞ്ഞ് നിറുത്തി ചോദ്യം ചെയ്തതിനെ തുടർന്നാണ് ഇയാൾ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിൽ കൊടുങ്ങല്ലുർ ബോയ്സ് സ്കൂളിന് പിൻഭാഗത്തുള്ള പ്രസ്സിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന മോട്ടോർ സൈക്കിളിൽ നിന്നും 19.5 പവൻ സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗ് മോഷണം ചെയ്തതുൾപ്പെടെ കൊടുങ്ങല്ലുർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ മോഷണ കേസുകളിൽ ടിയാൻ പ്രതിയാണെന്ന് അറിവായിട്ടുള്ളതാണെന്നും പൊലീസ് അറിയിച്ചു.

കൊടുങ്ങല്ലൂർ സ്റ്റേഷൻ പരിധിയിൽ പാർക്കു ചെയ്ത വാഹനങ്ങളിൽ നിന്നും ബാഗുകൾ മോഷണം പോകുന്നത് പതിവായതിനെ തുടർന്ന് രൂപവത്ക്കരിച്ച സ്പെഷ്യൽ സ്ക്വാഡാണ് പ്രതിയെ അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ ഡപ്യൂട്ടി പൊലീസ് സൂപ്രണ്ടായ സലീഷ് എൻ. ശങ്കരന്റെ നിർദേശാനുസരണം രൂപവത്കരിച്ച ' സ്റ്റേഷൻ ഇൻസ്പെക്ടർ ഇ. ആർ. ബൈജു, എസ്.ഐമാരായ എൻ.പി ബിജു, രവികുമാർ, അനന്ദ്, എ.എസ്.ഐമാരായ ബിജു ജോസ്, മുഹമ്മദ് സിയാദ്, ഉല്ലാസ് പൂതോട്ട്, എസ്.സി.പി.ഒമാരായ ഡേവീസ്, സി.ടി രാജൻ, ഗോപകുമാർ പെരുവാരം, സുനിൽ പിണ്ടാണി, സി.പി.ഒമാരായ ഫൈസൽ, വിനീത് എന്നിവർ ഉൾപ്പെടുന്നതാണ് അന്വേഷണ സംഘം.

Tags:    
News Summary - The thief who used to steal bags was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.