തിരുവല്ല: ടി.കെ റോഡിലെ കറ്റോട് പാലത്തിന്റെ കൈവരിയിലേക്ക് നിയന്ത്രണം വിട്ട ടോറസ് ഇടിച്ചു കയറി. ഇന്ന് പുലർച്ചെ ആറു മണിയോടെയായിരുന്നു അപകടം.
അപകടത്തെ തുടർന്ന് മണിമല ആറ്റിൽ നിന്നും കവിയൂർ പാടശേഖരത്തിലേക്ക് വെള്ളം കയറ്റി ഇറക്കുന്നതിനായി പാലത്തിൽ സ്ഥാപിച്ചിരുന്ന ചീപ്പിന് കേടുപാട് സംഭവിച്ചു.
മണിക്കചിറ ഭാഗത്ത് നിന്ന് വന്ന ടോറസ് നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.