നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ രണ്ടാഴ്ചത്തേക്ക് നീട്ടി

കൊച്ചി: നടിയെ അക്രമിച്ച കേസിലെ വിചാരണ നടപടികൾ അടുത്ത മാസം 8 വരെ നീട്ടി. വിചാരണ നിര്‍ത്തിവെക്കണമെന്ന് പ്രതിഭാഗത്തിന്‍റെ ആവശ്യം കോടതി അനുവദിക്കുകയായിരുന്നു. ദിലീപിന്‍റെ അഭിഭാഷകന് കോവിഡ് ബാധിച്ചതിനാൽ വിചാരണ മാറ്റിവെക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

അഭിഭാഷകന്‍റെഓഫിസിലുള്ളവരെല്ലാം ക്വാറന്‍റീനിലാണെന്നും കോടതിയെ അറിയിച്ചു. വിചാരണ നിര്‍ത്തിവെച്ചതിനാൽ സാക്ഷി വിസ്താരങ്ങളെല്ലാം മാറ്റിവെച്ചു. നേരത്തേ നിശ്ചയിച്ച പ്രകാരം നടി കാവ്യ മാധവനെ നാളെ വിസ്തരിക്കില്ല.

അതേസമംയ, കേസിലെ മാപ്പുസാക്ഷി വിപിൻലാലിന് ഹൈകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. 29ന് വിപിൻലാൽ വിചാരണക്കോടതിയിൽ ഹാജരാകണമെന്നും ഹൈകോടതി ഉത്തരവിട്ടു.

കേസിലെ പത്താംപ്രതിയായിരുന്ന വിപിൻലാൽ മാപ്പുസാക്ഷിയായതിന് പിന്നാലെ വിയൂർ ജയിലിൽ നിന്ന് വിട്ടയച്ചിരുന്നു. ഈ നടപടി ചട്ടവിരുദ്ധമാണെന്നും അതിനാൽ ഉടൻതന്നെ കോടതിയിൽ ഹാജരാകാനും വിചാരണക്കോടതി ഉത്തരവിട്ടിരുന്നു. എട്ടാംപ്രതി നടൻ ദിലീപ് സമർപ്പിച്ച ഹരജിയിലായിരുന്നു വിചാരണക്കോടതിയുടെ ഉത്തരവ്. തുടർന്ന് വിപിൻലാൽ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

Tags:    
News Summary - The trial in the case of the attack on the actress has been extended to two weeks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.