കൊച്ചി: കാൻസർ ബാധിച്ച് നടക്കാൻ സാധിക്കാത്ത വേദനയുമായി എത്തിയ തലയോലപ്പറമ്പ് സ്വദേശി 62കാരി രാധാമണിയുടെ തുടയെല്ല് വിജയകരമായി മാറ്റിവെച്ചു. എറണാകുളം ലൂർദ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്. നാല് വർഷം മുമ്പ് തുടയെല്ലിന് കാൻസർ ബാധിച്ച് ഒടിവ് ഉണ്ടായതിനെ തുടർന്ന് ഇൻട്രാ-മെഡുല്ലറി റോഡ് ഉപയോഗിച്ചുള്ള ശസ്ത്രക്രിയ ഇവർക്ക് നടത്തിയിരുന്നു.
ആഴ്ചകൾക്കു മുമ്പ് നടക്കാൻ ഏറെ ബുദ്ധിമുട്ടും തുടയെല്ലിന് നീരുമായി എത്തുേമ്പാൾ തുടയെല്ലിൽ ഇട്ടിരുന്ന ഇൻട്രാ-മെഡുല്ലറി നെയിൽ ഒടിഞ്ഞ് ട്യൂമർ വളരെ വലുതായ അവസ്ഥയായിരുന്നു.
ശസ്ത്രക്രിയയിലൂടെ നീക്കിയ 22 സെൻറിമീറ്റർ തുടയെല്ലിനു പകരം ഡോ. ജോൺ തയ്യിൽ ജോണിെൻറ നേതൃത്വത്തിൽ കൃത്രിമ തുടയെല്ല് വെച്ച് പിടിപ്പിച്ചു. ഡോക്ടർ വിമൽ ഐപ്പ്, ഡോ. ശോഭ ഫിലിപ്, ഡോ. ഗായത്രി വിജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ശസ്ത്രക്രിയക്കും പരിചരണത്തിനും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.