തെരഞ്ഞെടുപ്പിൽ രാഷ്ട്രീയത്തിന് പകരം ആരോപണങ്ങളാണ് യു.ഡി.എഫ് ഉന്നയിച്ചത്- വിജയരാഘവൻ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനെ രാഷ്ട്രീയതലത്തിലേക്ക് ഉയര്‍ത്താന്‍ ഇടതുമുന്നണി പരിശ്രമിച്ചുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയും എൽ.ഡി.എഫ് കണ്‍വീനറുമായ എ.വിജയരാഘവന്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ യു.ഡി.എഫ് രാഷ്ട്രീയത്തിന് പകരം ആരോപണങ്ങളാണ് സംസാരിച്ചത്. ബി.ജെ.പി പ്രചാരണങ്ങളിൽ ഉൾപ്പടെ പണക്കൊഴുപ്പ് കാണിച്ചു.

രാഷ്ട്രീയം പറയാതെ ഒറ്റപ്പെട്ട ചില വിവാദ വിഷയങ്ങള്‍ക്ക് ചുറ്റും തങ്ങളുടെ പ്രചരണത്തെ കേന്ദ്രീകരിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. ഹിന്ദു തീവ്ര വർഗ്ഗീയ വാദത്തോടും ഇസ്ലാമിക മതമൗലിക വാദത്തോടും യു.ഡി.എഫ് സന്ധി ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

ജോസ് കെ. മാണിയുടെ വരവ് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യും. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി പിടിക്കില്ല. എൻ.സി.പിയുടെ അതൃപ്തി എൽ.ഡി.എഫിൽ ചർച്ചയായിട്ടില്ലെന്നും വിജയരാഘവൻ പറഞ്ഞു.

എല്ലാ കാലത്തും ഇടതുപക്ഷ സര്‍ക്കാരുകള്‍ക്കെതിരെ വ്യാജപ്രചാരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. പിശക് ആരുടെ ഭാഗത്ത് നിന്ന് വന്നാലും കര്‍ക്കശ്യമുള്ള നിലപാടാണ് ഇടതുമുന്നണി സ്വീകരിച്ചിട്ടുള്ളത്. ഇതിന്റെ ഫലമായി യു.ഡി.എഫ് തോല്‍ക്കുമെന്നും എൽ.ഡി.എഫ് ജയിക്കുമെന്നും ഉറപ്പാണെന്നും വിജയരാഘവൻ പറഞ്ഞു.  

Tags:    
News Summary - The UDF made allegations instead of politics in the election - A Vijayaraghavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.