തിരുവില്വാമല (തൃശൂർ): കോൺഗ്രസും സി.പി.എമ്മും ഒരുമിച്ചതോടെ ബി.ജെ.പിക്ക് പ്രസിഡന്റ് സ്ഥാനം നഷ്ടമായ തിരുവില്വാമല പഞ്ചായത്തിൽ വൈസ് പ്രസിഡന്റും പുറത്ത്. കോൺഗ്രസും സി.പി.എമ്മും സംയുക്തമായി കൊണ്ടുവന്ന അവിശ്വാസ പ്രമേയം ആറിനെതിരെ 10 വോട്ടുകൾക്കാണ് പാസായത്. ബി.ജെ.പിയിലെ കെ. ബാലകൃഷ്ണനാണ് വൈസ് പ്രസിഡന്റ് സ്ഥാനം നഷ്ടമായത്.
11 പ്രതിപക്ഷ അംഗങ്ങൾ ഉള്ള ഭരണ സമിതിയിൽ കോൺഗ്രസിലെ എ. ഷബ്നക്ക് വൈകിയെത്തിയെന്ന കാരണത്താൽ യോഗഹാളിൽ പ്രവേശിക്കാനായില്ല. അതിനാൽ പ്രതിപക്ഷത്തെ 10 പേർക്കാണ് വോട്ട് ചെയ്യാനായത്. കോൺഗ്രസിനും ബി.ജെ.പിക്കും ആറു വീതവും സി.പി.എമ്മിന് അഞ്ചും അംഗങ്ങളുള്ള പഞ്ചായത്ത് ഭരണസമിതിയിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നറുക്കെടുപ്പ് നടക്കും. ഇലക്ഷൻ കമീഷന്റെ നിർദേശപ്രകാരം നറുക്കെടുപ്പ് ദിവസം പിന്നീട് തീരുമാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.