കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ വീണ്ടും ജലനിരപ്പ് ഉയർന്നതോടെ ആറ് ഷട്ടറുകളും ഉയർത്തി. ഷട്ടറുകൾ 60 സെ.മീറ്ററാണ് ഉയർത്തിയത്. 3005 ഘനയടി വെള്ളമാണ് സെക്കൻഡിൽ മുല്ലപ്പെരിയാറിൽ നിന്ന് ഒഴുക്കി വിടുന്നത്. അണക്കെട്ടിലെ ജലനിരപ്പ് 138.95 അടിയായി ഉയർന്നതോടെയാണ് ഷട്ടറുകൾ ഉയർത്തിയത്. ഡാമിന്‍റെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നുവെന്നാണ് റിപ്പോർട്ട്.
മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും ജലം ഇടുക്കിയിലേക്ക് ഒഴുക്കാൻ തുറന്ന ആറ് സ്പിൽവേ ഷട്ടറുകളിൽ അഞ്ച് എണ്ണവും കഴിഞ്ഞ ദിവസം അടച്ചിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 138.10 അടി ആയതോടെയാണ് ഷട്ടറുകൾ തമിഴ്നാട് അടച്ചത്. ഇതോടെ ഇടുക്കിയിലേക്ക് സെക്കൻ്റിൽ 158 ഘന അടി ജലം മാത്രമാണ് ഒഴുക്കി വിടുന്നത്.
മഴയുടെ ശക്തി കുറഞ്ഞതും നീരൊഴുക്ക് കുറഞ്ഞതുമാണ് ഷട്ടറുകൾ അടക്കാൻ കാരണമെന്നാണ് തമിഴ്നാട് കഴിഞ്ഞ ദിവസം വിശദീകരിച്ചത്. അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ നിയോഗിച്ച ഉപസമിതി ചൊവ്വാഴ്ച സന്ദർശനം നടത്തിയിരുന്നു. ചെയർമാൻ ശരവണ കുമാറിന്‍റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ ഹരികുമാർ, പ്രസീദ്, സാം ഇർവിൻ, കുമാർ എന്നിവരാണ് അണക്കെട്ട് സന്ദർശിച്ചത്. പ്രധാന അണക്കെട്ട്, ബേബി ഡാം, സ്പിൽവേയിൽ നിന്നും ജലം ഒഴുക്കുന്ന വി-3 ഷട്ടർ എന്നിവ ഉപസമിതി നിരീക്ഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.