കൊല്ലം: കുണ്ടറയില്‍ എന്‍.സി.പി നേതാവിനെതിരായ പീഡന പരാതിയില്‍ എന്‍.സി.പി അന്വേഷണവുമായി സഹകരിക്കില്ലെന്ന് യുവതി. എന്‍.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജിനെയാണ് പാര്‍ട്ടി അന്വേഷണ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. മാത്യൂസ് ജോർജ് ഇന്ന് കൊല്ലത്തെത്തി പരാതിക്കാരുമായി സംസാരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാൽ എന്‍.സി.പി നിയോഗിച്ച കമീഷന് മുന്നിൽ ഹാജരാകേണ്ടെന്ന ബി.ജെ.പി നിര്‍ദേശത്തെ തുടര്‍ന്ന് ബി.ജെ.പി പ്രവർത്തകയായ യുവതി എൻ. സി.പി അന്വേഷണത്തോട് സഹകരിക്കില്ല. പാർട്ടി നിയോഗിക്കുന്ന കമീഷനുമുന്നിൽ ഹാജരാകേണ്ടതില്ലെന്നാണ് നിലപാട്. അതേസമയം, യുവതിയുടെ കുടുംബം കമീഷനുമായി സഹകരിക്കും.
അതിനിടെ, പീഡന പരാതിയില്‍ പെണ്‍കുട്ടിയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. വീട്ടിലെത്തിയാകും മൊഴിയെടുക്കുക. യുവതി നൽകിയ പരാതിയിൽ എൻ.സി.പി സംസ്ഥാന നിർവാഹക സമിതിയംഗം പത്മാകരനെതിരെയും കുണ്ടറ സ്വദേശിയായ രാജീവിനെതിരെയും കേസെടുത്തിരുന്നു.
പീഡന പരാതി ഒതുക്കിത്തീർക്കാൻ മന്ത്രി എ.കെ ശശീന്ദ്രൻ ഇടപെട്ടെന്നും ശശീന്ദ്രനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കൊല്ലത്തും എറണാകുളത്തും പരാതികൾ ലഭിച്ചിരുന്നു. ശശീന്ദ്രൻ കേസ് ഒത്തുതീർക്കാൻ ശ്രമിച്ചുവെന്നായിരുന്നു പരാതികളിലെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.