യുവതികളുടെ ചിത്രം മോർഫ് ചെയ്ത് പ്രദർശിപ്പിച്ചു; സ്ത്രീകൾ വ്ലോഗറെ കെട്ടിയിട്ട് മർദിച്ചു

അഗളി (പാലക്കാട്): യുവതികളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യൂട്യൂബ് ബ്ലോഗറെ സ്ത്രീകൾ കെട്ടിയിട്ട് മർദിച്ചു.

കോട്ടത്തറ ചന്തക്കട സ്വദേശി മുഹമ്മദലി ജിന്നക്കാണ് മര്‍ദനമേറ്റത്. തമിഴ്നാട്ടിലെ സേലം, തിരുച്ചിറപ്പള്ളി, സൂലൂര്‍ എന്നിവിടങ്ങളില്‍നിന്നെത്തിയ വനിതകളാണ് കൈയും കാലും കെട്ടിയിട്ട് ഇയാളെ ആക്രമിച്ചത്. അഗളി പൊലീസെത്തിയാണ് യുവാവിനെ കോട്ടത്തറ ആശുപത്രിയിലേക്കു മാറ്റിയത്.

കോട്ടത്തറയിൽ വസ്ത്രവ്യാപാരം നടത്തുന്നയാളാണ് മുഹമ്മദലി ജിന്ന. വസ്ത്രവില്‍പനയുമായി ബന്ധപ്പെട്ട വാട്സ്ആപ് ഗ്രൂപ്പിലെ വിവരങ്ങളും സ്ത്രീകളുടെ ഫോട്ടോയും മുഹമ്മദലി ജിന്ന ദുരുപയോഗം ചെയ്തെന്നാണ് ആക്ഷേപം. നേരത്തേയും സമാന പരാതി ഉയര്‍ന്നിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - The women tied up the vlogger and beat him up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.